Home ഇന്ത്യ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍

253
0

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നു. പ്രധാന നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണ തിരക്കിലാണ്. രാഹുല്‍ ഗാന്ധി ഇന്ന് മിസോറമില്‍ എത്തും. ഭാരത് ജോഡോ മാതൃകയില്‍ മിസോറാമില്‍ രാഹുല്‍ പദയാത്ര നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രചാരണം രാജസ്ഥാനിലാണ്. ഛത്തീസ്ഗഢിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണം. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണ ചടങ്ങില്‍ അമിത് ഷാ പങ്കെടുക്കും. രാജ്‌നന്ദ് ഗാവില്‍ ആഖജ സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ സങ്കല്‍പ് മഹാസഭയിലും അമിത് ഷാ സംസാരിക്കും. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കം കുറിക്കും. ഒക്ടോബര്‍ 18ന് ഇരുവരും തെലങ്കാനയില്‍ എത്തും. ഇരുവരെയും പങ്കെടുപ്പിച്ച്‌ സംസ്ഥാനത്തുടനീളം ബസ് യാത്ര സംഘടിപ്പിക്കാന്‍ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ രാജസ്ഥാന്‍ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപിയും കോണ്‍ഗ്രസും പുറത്ത് വിട്ടിരുന്നു. രാജസ്ഥാനിലെ ബിജെപിയുടെ ആദ്യഘട്ട പട്ടികയില്‍ മുന്‍മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ ഇടംപിടിച്ചിട്ടില്ല. ഏഴ് സിറ്റിങ്ങ് എംപിമാരെ ഉള്‍പ്പെടുന്നതാണ് രാജസ്ഥാനിലെ ബിജെപിയുടെ ആദ്യഘട്ട പട്ടിക. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലെ ബിജെപി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങ് ഇടംപിടിച്ചിട്ടുണ്ട്.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഛത്തീസ്ഗഢിലെ ആദ്യഘട്ട പട്ടികയില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ഉപമുഖ്യമന്ത്രി ടി എസ് സിങ്ങ് ദിയോ എന്നിവര്‍ ഇടം പിടിച്ചിട്ടുണ്ട്. ഭൂപേഷ് ബാഗേല്‍ പഠാനില്‍ നിന്നും ടിഎസ് സിങ്ങ് ദിയോ അംബികാപൂരില്‍ നിന്നും മത്സരിക്കും. മധ്യപ്രദേശില്‍ 144 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കി. മുന്‍മുഖ്യമന്ത്രി കമല്‍നാഥ് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. കമല്‍നാഥ് ചിന്ദ്വാരയില്‍ നിന്നും മത്സരിക്കും. മിസോറാമില്‍ നവംബര്‍ 7നാണ് വോട്ടെടുപ്പ്. ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. ആദ്യഘട്ടവോട്ടെടുപ്പ് നവംബര്‍ 7നും രണ്ടാംഘട്ട വോട്ടെടുപ്പ് 17നുമാണ്. തെലങ്കാനയില്‍ നവംബര്‍ 30നും രാജസ്ഥാനില്‍ 23 നുമാണ് വോട്ടെടുപ്പ്. മധ്യപ്രദേശില്‍ നവംബര്‍ 17ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 3നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.

Previous articleവ്യത്യസ്ത സഭ വിഭാഗങ്ങളുടെ സംയുക്ത ആരാധനയാണ് എക്യുമിനിസത്തിലൂടെ സാധ്യമാകേണ്ടത് ; കാതോലിക്കാ ബാവാ
Next articleമുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും മുൻ കേന്ദ്രമന്ത്രിയുമായ എം.എസ്. ഗില്‍ അന്തരിച്ചു

Leave a Reply