Home ഓഷിയാന യുഎസ് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം

യുഎസ് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം

333
0

സെര്‍ബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ കിരീടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഡാനിയല്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. 24-ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോര്‍‍ഡില്‍ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാര്‍ഗരെറ്റ് കോര്‍ട്ടിനൊപ്പമെത്തി. യുഎസ് ഓപ്പണിലെ പത്താം ഫൈനലില്‍ റഷ്യയുടെ ദാനില്‍ മെദ്‌വദേവിനെ 6-3,7-6,6-3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു ജയം.

യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്‌. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്‌. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്. റോജര്‍ ഫെ‍ഡറര്‍ കഴിഞ്ഞ വര്‍ഷമാണു ടെന്നിസില്‍നിന്നു വിരമിച്ചത്. അടുത്ത വര്‍ഷം കരിയര്‍ അവസാനിപ്പിക്കുമെന്നാണ് റാഫേല്‍ നദാലിന്റെ നിലപാട്. കരിയര്‍ ഇനിയും ബാക്കിയുള്ള ജോക്കോവിച്ച്‌, മാര്‍ഗരെറ്റ് കോര്‍ട്ടിനെയും മറികടന്ന് ഗ്രാൻഡ് സ്ലാമുകളില്‍ മുന്നേറുമെന്ന് ഉറപ്പാണ്.

Previous articleകോട്ടയം ഡിസ്ട്രിക്‌ട് അസ്സോസിയേഷൻ കുവൈത്ത് ‘പൊന്നോണം 2023’ ഫ്ലെയര്‍ പ്രകാശനം ചെയ്തു ; ഓണാഘോഷം ഈ മാസം 28-ന്
Next articleഇന്ത്യക്ക് വമ്പൻ വിജയം ; പാകിസ്ഥാനെ 228 റണ്ണിന്‌ തകർത്തു

Leave a Reply