Home ഗൾഫ് കോട്ടയം ഡിസ്ട്രിക്‌ട് അസ്സോസിയേഷൻ കുവൈത്ത് ‘പൊന്നോണം 2023’ ഫ്ലെയര്‍ പ്രകാശനം ചെയ്തു ; ഓണാഘോഷം ഈ...

കോട്ടയം ഡിസ്ട്രിക്‌ട് അസ്സോസിയേഷൻ കുവൈത്ത് ‘പൊന്നോണം 2023’ ഫ്ലെയര്‍ പ്രകാശനം ചെയ്തു ; ഓണാഘോഷം ഈ മാസം 28-ന്

330
0

കുവൈറ്റ് സിറ്റി : കുവൈറ്റിലെ കോട്ടയം നിവാസികുകളുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്‌ട് അസ്സോസിയേഷൻ കുവൈറ്റ് (കെ.ഡി.എ.കെ ) പൊന്നോണം ഫ്ലെയര്‍ പ്രകാശനം നടത്തി .അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തില്‍ ഓണാഘോഷ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ചെസ്സില്‍ ചെറിയാൻ, അജിത് സക്കറിയ പീറ്റര്‍ , അലക്സ് തൈക്കടവില്‍ , സാം നന്ദിയാട്ട് , ഹരികൃഷ്‌ണൻ മോഹൻ , ഹരോള്‍ഡ് മാത്യു , ട്രീസ്സ തോമസ്‌ , ലാലിച്ചൻ നഗരൂര്‍ , ജെബി പി മര്‍ക്കോസ് തുടങ്ങിയവര്‍ സംയുക്തമായി ഫ്ലെയര്‍ പ്രകാശനം ചെയ്തു.

സെപ്റ്റംബര്‍ മാസം 28, വ്യഴാഴ്ച വൈകുന്നേരം 6.30 മണി മുതല്‍ ഓണാഘോഷ പരിപാടികള്‍ ഹൈഡൈൻ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കും , ഓണ സദ്യയോടപ്പം , കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ , മത്സരങ്ങള്‍ , ഗാനമേള തുടങ്ങിയവയും ഉണ്ടായിരിക്കുന്നതായിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ് .
50600345, 50562166, 95541232, 50877087,

Previous articleകൊല്ലം ജില്ലാ പ്രവാസി സമാജം മംഗഫ് മേഖല ‘പൊന്നോണം 23’ സംഘടിപ്പിച്ചു
Next articleയുഎസ് ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം

Leave a Reply