കുവൈത്ത്‌സിറ്റി : തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് ( TRASSK )ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 15-ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് ആഘോഷ പരിപാടികള്‍. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തില്‍ പൂക്കള മത്സരം, പായസം മത്സരം, ഘോഷയാത്ര, തിരുവാതിരക്കളി, ഓണപ്പാട്ട്, വിവിധ കലാപരിപാടികള്‍, ഗാനമേള എന്നിവയും ഒരുക്കിയിട്ടുണ്ട്.












