Home ഇന്ത്യ നടന്ന് നന്ദി പറയും ; ചാണ്ടി ഉമ്മന്‍റ പദയാത്ര ഇന്നുമുതല്‍

നടന്ന് നന്ദി പറയും ; ചാണ്ടി ഉമ്മന്‍റ പദയാത്ര ഇന്നുമുതല്‍

282
0

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാര്‍ക്ക് നേരിട്ട് നന്ദി പറയാനൊരുങ്ങി ചാണ്ടി ഉമ്മന്‍. നടന്നെത്തിയാകും നന്ദി അറിയിക്കുക. രാവിലെ വാകത്താനം നാലുന്നാക്കലില്‍ നിന്നും പദയാത്ര തുടങ്ങും. കുരോപ്പട ളാക്കാട്ടൂരില്‍ ആണ് സമാപനം. ഏകദേശം 28 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര. പുതുപ്പള്ളിയില്‍ 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുന്നത്. കോണ്‍ഗ്രസിന്‍റെ സമീപകാലത്തെ ഏറ്റവും മികച്ച ജയമാണിത്. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും മേല്‍ക്കൈ നേടിയായിരുന്നു ചാണ്ടി ഉമ്മന്‍റെ ചരിത്രവിജയം.

യുഡിഎഫിന്‍റെ ചാണ്ടി ഉമ്മന്‍ 80,144 വോട്ടുനേടിയപ്പോള്‍ 42,425 വോട്ട് മാത്രമാണ് എല്‍ഡിഎഫിന്‍റെ ജെയ്ക് സി.തോമസ് നേടിയത്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന തിങ്കളാഴ്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. ശൂന്യവേളയുടെ തുടക്കമായ രാവിലെ 10നു ചാണ്ടി സത്യപ്രതിജഞ ചെയ്യും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടര്‍ന്നു മാറ്റിവച്ച നിയമസഭാ സമ്മേളനം 11നു പുനരാരംഭിക്കും. 14വരെയാണു സഭ ചേരുക.

Previous articleയു.എസ്‌. മുന്‍ പ്രസിഡന്റ്‌ ട്രംപിനൊപ്പം ഗോള്‍ഫ്‌ കളിച്ച്‌ എം.എസ്‌. ധോണി
Next articleമൊറോക്കോയില്‍ അതിശക്തമായ ഭൂചലനം ; 296 മരണം

Leave a Reply