Home ഗൾഫ് ഖത്തര്‍ ഇന്‍കാസ് എറണാകുളം ജില്ല ; ‘പൂവേ പൊലി’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ഖത്തര്‍ ഇന്‍കാസ് എറണാകുളം ജില്ല ; ‘പൂവേ പൊലി’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

420
0

ദോഹ : ഖത്തര്‍ ഇൻകാസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ ഓണാഘോഷ പരിപാ”പൂവേ പൊലി 2023 ” ന്റെ പോസ്റ്റര്‍ പ്രകാശനം ഐ സി സി സെക്രട്ടറി എബ്രഹാം കെ. ജോസഫ് ഐ.എസ്‌.സി സെക്രട്ടറി പ്രദീപ് പിള്ള, സെൻട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. എസ്‌. അബ്ദുല്‍ റഹ്‌മാൻ, ഇൻകാസ് സെൻട്രല്‍ കമ്മിറ്റി ട്രഷറര്‍ ഈപ്പൻ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ഐ സി സി മുംബൈ ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷെമീര്‍ പുന്നൂരാൻ അധ്യക്ഷത വഹിച്ചു . സെൻട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം ഡേവിസ് ഇടശ്ശേരി, സെൻട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഷിജു കുര്യാക്കോസ്, മഞ്ജുഷ ശ്രീജിത്, യൂത്ത് വിങ് പ്രസിഡന്റ് റിഷാദ് മൊയ്‌തീൻ, ജില്ലാ വൈസ് പ്രസിഡന്റ് മൂസ എം എം, ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ കെ, നിയോജക മണ്ഡലം പ്രസിഡന്റ്‌ സെക്രട്ടറിമാര്‍, മറ്റു ജില്ലാ കമ്മിറ്റി നേതാക്കളും പങ്കെടുത്തു.ജില്ലാ ജനറല്‍ സെക്രട്ടറി ദിജേഷ് പി .ആര്‍ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിനീഷ് അഷ്‌റഫ് നന്ദിയും പറഞ്ഞു.സെതംബര്‍ 21ന് വ്യാഴാഴ്ച ഐ സി സി അശോക ഹാളില്‍ വൈകുന്നേരം 6മണിമുതല്‍ നടക്കുന്ന ഒണാഘോഷപരിപാടിയില്‍ ചെണ്ടമേളം, ഘോഷയാത്ര, ഇൻകാസ് കുടുംബാംഗങ്ങളുടെയും, ഖത്തറിലെ വിവിധ കലാകാരന്മാര്‍ ഒരുക്കുന്ന കലാസന്ധ്യയും അരങ്ങേറും

ഷഫീക് അറക്കല്‍

Previous articleഖത്തര്‍ ട്രാവല്‍ മാര്‍ട്ട് നവംബര്‍ 20മുതല്‍ 22വരെ
Next articleഹിലരി ചുഴലിക്കാറ്റ് ; ജാഗ്രതയോടെ കാലിഫോര്‍ണിയ

Leave a Reply