ദോഹ : ഖത്തര്‍ ട്രാവല്‍ മാര്‍ട്ട് (ക്യു.ടി.എം)രണ്ടാംപതിപ്പില്‍ ഖത്തര്‍ടൂറിസംമുഖ്യപങ്കാളിത്തംവഹിക്കും.പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്‍റഹ്മാൻ ബിൻ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നവംബര്‍ 20മുതല്‍22വരെ ദോഹ എക്സിബിഷൻ ആൻഡ് കണ്‍വെൻഷൻ സെന്ററില്‍ (DECC)നടക്കുന്ന ഖത്തര്‍ ട്രാവല്‍ മാര്‍ട്ടില്‍ 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള200എക്‌സിബിറ്റര്‍മാരുടെയും 9,000 സന്ദര്‍ശകരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. അന്തര്‍ദേശീയ കോണ്‍ഫറൻസ്, ഗ്ലോബല്‍ വില്ലേജ്, ഗാല ഡിന്നര്‍, അവാര്‍ഡ് ചടങ്ങ്, ഹോസ്റ്റഡ് ബയേഴ്‌സ് പ്രോഗ്രാം, B2B അവസരങ്ങള്‍,സാംസ്കാരിക ടൂറുകള്‍എന്നിവയാണ് ട്രാവല്‍ മാര്‍ട്ടിന്റെ പ്രധാനപരിപാടികള്‍
ഷഫീക് അറക്കല്‍












