Home നിര്യാതരായി ന്യുയോർക്ക്: തൂമ്പുങ്കൽ കുര്യൻ ടി. കുര്യാക്കോസ് (കുരിയാക്കോച്ചായൻ)

ന്യുയോർക്ക്: തൂമ്പുങ്കൽ കുര്യൻ ടി. കുര്യാക്കോസ് (കുരിയാക്കോച്ചായൻ)

422
0

ന്യുയോർക്ക്: ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ മാന്നാർ തൂമ്പുങ്കൽ കുര്യൻ ടി.കുര്യാക്കോസ് (കുരിയാക്കോച്ചായൻ-86) റോക്ക് ലാൻഡിൽ അന്തരിച്ചു. 70-കളിൽ അമേരിക്കയിലെത്തി. ക്നാനായ യാക്കോബായ വിഭാഗം സമുദായ ട്രസ്റ്റിയും സംഘടനാ സാരഥിയുമായി സേവനമനുഷ്ഠിച്ചു. യോങ്കേഴ്‌സ് സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി ഇടവകാംഗമാണ്. റോക്ക് ലാൻഡ് സൈക്കിയാട്രിക്ക് സെന്റർ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ അമ്മിണി വാലയിൽ കുടുംബാംഗം. മക്കൾ: അനു, അനിസ്, അജോ, ആഷ്‌ലി. മരുമക്കൾ: പ്രസാദ് (സിറ്റാർ പാലസ്, ഓറഞ്ച്ബർഗ്), ജെയ്‌സൺ, ടിയ പൊതുദർശനം: ഓഗസ്റ് 12 ശനി ഉച്ചക്ക് നാല് മണി മുതൽ 8 വരെ: സെന്റ് പീറ്റേഴ്സ് ക്നാനായ വലിയ പള്ളി, യോങ്കേഴ്‌സ്. സംസ്കാരം പിന്നീട് മാന്നാറിൽ നടത്തും.

Previous articleകിലോയ്ക്ക് 10.90 രൂപ ; ഓണം സ്‌പെഷല്‍ അരി വിതരണം ഇന്നുമുതല്‍
Next articleപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും

Leave a Reply