Home ഇന്ത്യ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവും

299
0

ഇന്നു പേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജെയ്കിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പാര്‍ട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേര് ജെയ്ക്കിന്റേതായിരുന്നു. ഇത് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റും അംഗീകരിച്ചു. ഇതോടെ സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ചേര്‍ന്ന് ജെയ്ക്കിന്റെ പേരായിരിക്കും പ്രഖ്യാപിക്കുക എന്ന് ഏറെക്കുറെ ഉറപ്പായി.നാളെ പ്രഖ്യാപനം ഉണ്ടാകും. ഇത് മൂന്നാം തവണയാണ് ജെയ്ക് പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമാണ്.

Previous articleന്യുയോർക്ക്: തൂമ്പുങ്കൽ കുര്യൻ ടി. കുര്യാക്കോസ് (കുരിയാക്കോച്ചായൻ)
Next articleകേരളത്തിലെ യുട്യൂബ് വാര്‍ത്താ ചാനലുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം ; മുഖ്യമന്ത്രി

Leave a Reply