ദോഹ : കേരള സര്‍ക്കാരിൻ്റെ പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറായി ചുമതലയേറ്റ സംസ്‌കൃതി മുൻ ജനറല്‍ സെക്രട്ടറിയും ലോകകേരളസഭ അംഗവും, കലാ – സാംസ്കാരിക, സാമൂഹ്യ പ്രവര്‍ത്തകനുമായ ഇ എം സുധീറിന് ഖത്തര്‍സംസ്കൃതിയുടെയും ലോകകേരളസഭ അംഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഖത്തറിലെ പ്രവാസിസമൂഹം ഇന്ന് സ്വീകരണം നല്‍കും. ഇന്ന് വൈകുന്നേരം 6:30 മുതല്‍ അബുഹമൂറിലെ ഐ സി സി അശോകാഹാളില്‍ നടക്കുന്നസ്വീകരണ പരിപാടി പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുൻ എം എല്‍ എയുമായ കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ഖത്തറിലെ വിവിധ സംഘടനാ നേതാക്കളും സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തകരും
പങ്കെടുക്കും.
ഷഫീക് അറക്കല്‍













