കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് സംഘടിപ്പിക്കുന്ന “സാഹിത്യോത്സവം 2023” , ആഗസ്ത് 4 വെള്ളിയാഴ്ച മംഗഫ് കല സെന്ററിൽ വച്ച് നടക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. സാഹിത്യോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ചിട്ടുള്ള മലയാളം കവിതാലാപന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആഗസ്റ്റ് 1 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 94148812 ,97341639( ഫഹാഹീൽ), 66023217( അബുഹലീഫ), 94493263( സാൽമിയ), 99861103( അബ്ബാസിയ ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.












