കൈരളി ബിർമിംഗ്ഹാം യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 9ന് ബാർബിക്യൂ പാർട്ടി സംഘടിപ്പിച്ചു. ഉച്ചക്ക് 1 മണിക്ക് ആരംഭിച്ച പരിപാടിയിൽ യൂണിറ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ നിരവധി പേര്‍ പങ്കെടുത്തത് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടികളെ തുടർന്ന് യൂണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർഷിക ജനറൽ ബോഡി യോഗം ചേരുകയും അടുത്ത കാലയളവിലേക്കുള്ള യൂണിറ്റ് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അസീം അവതരിപ്പിക്കുകയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ മാത്യു സമർപ്പിക്കുകയും ചെയ്തു.
ടിന്റെസ് ദാസ് പ്രസിഡന്റായി തുടരുന്ന പുതിയ യൂണിറ്റ് കമ്മിറ്റിയിൽ ഷാഹിന മുകുടംഷാ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി വിബിൻ നാഥും ജോയിന്റ് സെക്രട്ടറിയായി അസീം അബുവും തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ ആയി മാത്യു വർഗീസ് തുടരും. പത്തുപേർ അടങ്ങുന്ന കമ്മിറ്റിയിൽ കീർത്തന രാജൻ ,സാജോ പാപ്പച്ചൻ ,ബോബി മാത്യൂസ്, പ്രവീൺ സോമനാഥൻ, അഞ്ജന സണ്ണി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിയുടെ ഭാഗമായി ചാരിറ്റിയിലേക്കു സംഭാവന ചെയ്യുന്നതിനായി ഭക്ഷണവും വസ്ത്രവും ശേഖരിച്ചത് ശ്രദ്ധേയമായി.













