സൗത്തെന്‍ഡ് വെസ്റ്റ്ക്ലിഫ് ഹൈസ്‌കൂള്‍ ബോയ്‌സില്‍ ഈമാസം 15ന് പ്രാദേശിക ക്ലബ്ബായ സൗത്തെന്‍ഡ് സ്മാഷേഴ്‌സ് ആതിഥേയത്വം വഹിക്കുന്ന ആദ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് പ്രായഭേദമന്യേ ഓള്‍ യുകെ ഇന്റര്‍മീഡിയറ്റ് കളിക്കാരില്‍ (ബാഡ്മിന്റണ്‍ ഇംഗ്ലണ്ടിലെ ബി, സി, ഡി ഗ്രേഡില്‍ ഉള്ള കളിക്കാര്‍) നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ടൂര്‍ണമെന്റില്‍ ഫെതര്‍ ഷട്ടില്‍കോക്കുകള്‍ ഉപയോഗിച്ച് കളിക്കുന്ന ഡബിള്‍സ് മത്സരങ്ങള്‍ മാത്രമേ ഉണ്ടാകൂ. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ടൂര്‍ണമെന്റ്. ടീമുകള്‍ പ്രവേശന ഫീസ് 40 പൗണ്ട് അടച്ച് രജിസ്റ്റര്‍ ചെയ്യണം. മികച്ച നാല് ടീമുകള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും നല്‍കും. ഒന്നാം സമ്മാനം – £300 രണ്ടാം സമ്മാനം – £200 മൂന്നാം സമ്മാനം – £ 100 നാലാം സമ്മാനം – £50 യുകെയിലെ പ്രമുഖ പ്രാദേശിക ക്ലബ്ബായ സൗത്തെന്‍ഡ് സ്മാഷേഴ്സിന്റെ ഈ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍ ഇന്ന് തന്നെ രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഡാനി : 07479924075
ജിനു : 07944172942
വിനി : 07878173258













