സ്റ്റീവനേജ് : ലണ്ടനിലെ പ്രമുഖ സാമൂഹ്യ-സാംസ്‌കാരിക മലയാളി കൂട്ടായ്മ്മയായ സര്‍ഗ്ഗം സ്റ്റീവനേജ് കായിക രംഗത്തും ചുവടുവെക്കുന്നു. കാല്‍പന്തുകളിയുടെ മുഴുവന്‍ ചാതുര്യവും മാസ്മരികതയും വിരിയുന്ന 7എസ് ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയൊരുക്കികൊണ്ടാണ് സര്‍ഗ്ഗം സ്റ്റീവനേജ് കായികരംഗത്തേക്കു കടന്നു വരുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പതിനാറു മലയാളി ടീമുകള്‍ക്ക് പ്രഥമ സര്‍ഗ്ഗം 7എസ് ഫുട്‌ബോള്‍ ഫുട്‌ബോള്‍ മാമാങ്കത്തില്‍ കളിക്കാനാകും. ഒന്നാം സമ്മാനം 1111 പൗണ്ടും രണ്ടാം സമ്മാനം 555 പൗണ്ടും വിജയികള്‍ക്ക് നല്‍കുമ്പോള്‍ മൂന്നാം സമ്മാനമായി ട്രോഫിയും സമ്മാനിക്കുന്ന വാശിയേറിയ ടൂര്‍ണമെന്റില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ 250 പൗണ്ട് നല്‍കി ടീം രജിസ്റ്റര്‍ ചെയ്യുവാന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
നൂറു കണക്കിന് കായിക പ്രേമികളും,കാല്‍പന്തുകളിയുടെ ജ്വരം പിടിച്ച കാണികളും തിങ്ങി നിറയുന്ന ഹാര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ മികച്ച ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടില്‍ ഒരുക്കുന്ന സര്‍ഗ്ഗം 7എസ് ഫുട്‌ബോള്‍ മാമാങ്കത്തില്‍ സ്‌പോണ്‍സേര്‍സാകാന്‍ ആഗ്രഹിക്കുന്നവരും, മത്സരത്തില്‍ മാറ്റുരക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകളും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു. ലൈജോണ്‍ കാവുങ്കല്‍: 07883226679 ജിന്റോ മാവറ: 07741972600 ജോയി ഇരിമ്പന്‍: 07809877980













