മതനിരപേക്ഷ സമൂഹം സര്‍ഗ്ഗാത്മക യൗവ്വനം’ എന്ന സന്ദേശവുമായി സമീക്ഷ യുകെയുടെ 2023ലെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് നോര്‍ത്താംപ്ടണില്‍ വെച്ച് നടത്തപ്പെടുന്നു. നാഷ്ണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വെച്ച് നാഷ്ണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിന്‍ ഒക്ടോബര്‍ എട്ടിന് സമാപിക്കും.
പുരോഗമന ആശയങ്ങള്‍ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യുകെയില്‍ എത്തുന്നവരിലെ സമാന ചിന്താഗതിക്കാരെയും സംഘടനയോട് ചേര്‍ത്തു നിര്‍ത്തുക എന്നതാണ് നൂറ് ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്. വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനും മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ഊട്ടിയുറപ്പിക്കുവാനും സമൂഹത്തില്‍ പുരോഗമന കലാ സാംസ്‌കാരിക സംഘടനകള്‍ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവിശ്യമാണ്, ഇത് ഉള്‍ക്കൊണ്ടുകൊണ്ട് സമീക്ഷ യുകെയില്‍ അണിചേര്‍ന്ന് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സ്ഥലത്തിന്റെ വിലാസം St. Alban’s Church,













