Home ഇന്ത്യ കനത്ത മഴയില്‍ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ റോഡിന്റെ വലിയൊരു ഭാഗം തകര്‍ന്നു

കനത്ത മഴയില്‍ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ റോഡിന്റെ വലിയൊരു ഭാഗം തകര്‍ന്നു

292
0

ശ്രീനഗര്‍ : കനത്ത മഴയില്‍ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ റോഡിന്റെ വലിയൊരു ഭാഗം തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ദേശീയ പാതയിലെ രണ്ട് തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് റംബാൻ ജില്ലയിലെ പല പ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒലിച്ചുപോയി. കൂറ്റൻ ഗുഹയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴയെ അവഗണിച്ച്‌ റോഡ് വെട്ടിപ്പൊളിച്ച്‌ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കുന്ന ജോലികള്‍ നടന്നുവരികയാണെന്ന് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ദേശീയപാതയിലൂടെ യാത്ര ചെയ്യരുതെന്ന് ജനങ്ങളോട് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജൻസി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ജമ്മു-ശ്രീനഗര്‍ ഹൈവേ താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഞായറാഴ്ച വരെ ജമ്മു കാശ്മീരില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Previous articleസിനിമാ നിർമാതാവും വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു.
Next articleബേബി പെരേപ്പാടനും മകൻ ഡോ. ബ്രിട്ടോയും അയര്‍ലണ്ടില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥികള്‍ ; മലയാളികള്‍ക്ക് അത്യപൂര്‍വ നേട്ടം

Leave a Reply