ബാലസോര്‍ : ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് ഈസ്റ്റേണ്‍ റെയില്‍വേയുടെ (എസ്‌ഇആര്‍) അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഓപ്പറേഷന്‍സ്, സുരക്ഷ, സിഗ്‌നലിംഗ് എന്നീ ചുമതല വഹിക്കുന്നവരെയാണ് സ്ഥലം മാറ്റിയത്. ഖരഗ്പൂര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) ഷുജത് ഹാഷ്മി, എസ്‌ഇആര്‍ സോണിലെ പ്രിന്‍സിപ്പല്‍ ചീഫ് സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയര്‍ പിഎം സിക്ദര്‍, പ്രിന്‍സിപ്പല്‍ ചീഫ് സേഫ്റ്റി ഓഫിസര്‍ ചന്ദന്‍ അധികാരി, പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ ഡിബി കസര്‍, പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ എന്നിവരെയാണ് റെയില്‍വേ ബോര്‍ഡ് ഇന്നലെ സ്ഥലം മാറ്റിയത്. ജൂണ്‍ 2 ന്, മൂന്ന് ട്രെയിനുകള്‍ – ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറോമാണ്ടല്‍ എക്‌സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഒരു ഗുഡ്‌സ് ട്രെയിന്‍ എന്നിവ ബാലസോറിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം കൂട്ടിയിടിച്ച് 292 പേര്‍ കൊല്ലപ്പെടുകയും 1,100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.











