ഡല്‍ഹി : ജമ്മുകശ്മീരിലെ കുപ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു.ഇന്നലെയാണ് ജമ്മു കശ്മീരില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വടക്കൻ കശ്മീരിലെ കുപ്‌വാരയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഭീകരരെ കൊലപ്പെടുത്തിയ വിവരം സ്ഥിരീകരിച്ച കശ്മീര്‍ എഡിജിപി, മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും വ്യക്തമാക്കി.













