Home യൂറോപ്പ് സെന്‍റ് ജോൺ മരിയ വിയാന്നി മിഷന്‍റെ കുടുംബസംഗമം സർബിറ്റണിൽ നടന്നു

സെന്‍റ് ജോൺ മരിയ വിയാന്നി മിഷന്‍റെ കുടുംബസംഗമം സർബിറ്റണിൽ നടന്നു

33
0

ല​ണ്ട​ൻ: സീ​റോ​മ​ല​ബാ​ർ സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​ന്നി മി​ഷ​ൻ ചീം ​സം​ഘ​ടി​പ്പി​ച്ച മി​ഷ​ൻ​ത​ല കു​ടും​ബ​സം​ഗ​മം സ​ർ​ബി​റ്റ​ണി​ലെ സൗ​ത്ത്‌​ബ​റോ സ്‌​കൂ​ളി​ൽ ന​ട​ന്നു. മി​ഷ​നി​ലെ കു​ടും​ബ​ങ്ങ​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ഒ​രേ വേ​ദി​യി​ൽ ഒ​ന്നി​പ്പി​ച്ച് സൗ​ഹൃ​ദ​വും സ​ഹോ​ദ​ര്യ​വും വ​ള​ർ​ത്തു​ക​യും പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. അം​ഗ​ങ്ങ​ളു​ടെ മാ​ന​സി​ക വ​ള​ർ​ച്ച​യ്ക്കും സ​മൂ​ഹ​ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും വി​ശ്വാ​സ​ജീ​വി​ത രൂ​പീ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ച​ത്.വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​യി​രു​ന്നു കു​ടും​ബ​സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് വി​വി​ധ ക​ലാ-​വി​നോ​ദ പ​രി​പാ​ടി​ക​ളും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

സീ​റോമ​ല​ബാ​ർ രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ല​സ് റ​വ. ഡോ. ​ആന്‍റ​ണി ചു​ണ്ടേ​ലി​ക്കാ​ട്ട് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മി​ഷ​ന്‍റെ കൈ​ക്കാ​ര​ന്മാ​രാ​യ ​ഷൈ​ൻ, സീ​ന സ്റ്റാ​ൻ​ലി, ഷീ​ബ ജോ​യ്, ​കു​ര്യ​ച്ച​ൻ, ​തോ​മ​സ് കു​ഞ്ഞ​പ്പ​ൻ, നൈ​സി ടി​ന്‍റു, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​കൂ​ട്ടാ​യ്മ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.2025-26 വ​ർ​ഷ​ത്തി​ൽ ദേ​ശീ​യ​ത​ല പു​ര​സ്‌​കാ​ര​ങ്ങ​ൾ നേ​ടി​യ​വ​രെ സം​ഗ​മ​ത്തി​ൽ പ്ര​ത്യേ​കം ആ​ദ​രി​ക്കു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. രാ​വി​ലെ 10ന് ആ​രം​ഭി​ച്ച കു​ടും​ബ​സം​ഗ​മം വൈ​കുന്നേരം നാലോടെ സ​മാ​പി​ച്ചു.
ഏ​ക​ദേ​ശം 400 പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി മി​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ ഐ​ക്യ​വും സൗ​ഹൃ​ദ​വും ആ​ത്മീ​യ കൂ​ട്ടാ​യ്മ​യും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മ​മാ​യി മാ​റി. കു​ടും​ബ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

Previous articleമ​ണ്ഡ​ല​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ശ​ബ​രി​മ​ല ഒ​രു​ങ്ങി
Next articleകൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് മി​ഷ​നി​ൽ ഇ​ട​വ​ക തി​രു​നാ​ൾ സ​മാ​പി​ച്ചു

LEAVE A REPLY