Home ഇന്ത്യ മ​ണ്ഡ​ല​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ശ​ബ​രി​മ​ല ഒ​രു​ങ്ങി

മ​ണ്ഡ​ല​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ശ​ബ​രി​മ​ല ഒ​രു​ങ്ങി

28
0

പ​ത്ത​നം​തി​ട്ട: ശ​ര​ണ​മ​ന്ത്ര​ങ്ങ​ളു​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ശ​ബ​രി​മ​ല വീ​ണ്ടും ഉ​ണ​രു​ക​യാ​ണ്. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശ​ബ​രി​മ​ല ന​ട തു​റ​ക്കും. പു​തി​യ ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​മാ​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​താ​ണ് ഇ​ന്ന​ത്തെ പ്ര​ധാ​ന ച​ട​ങ്ങ്. തീ​ർ​ഥാ​ട​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ​ന്നി​ധാ​ന​ത്ത് സു​ര​ക്ഷ​യ്ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മേ​ൽ​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി വൈ​കു​ന്നേ​രം നാ​ലി​ന് ന​ട തു​റ​ന്ന് ശ്രീ​കോ​വി​ലി​ൽ ദീ​പം തെ​ളി​യി​ക്കും. ക​ണ്ഠ​ര​ര് ബ്ര​ഹ്മ​ദ​ത്ത​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. തു​ട​ർ​ന്ന് ആ​ഴി​യി​ൽ അ​ഗ്നി പ​ക​ർ​ന്ന ശേ​ഷം നി​യു​ക്ത ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​യെ​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി എ. ​ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി​യെ​യും സോ​പാ​ന​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ന​കാ​ല​ത്തെ പൂ​ജ​ക​ൾ​ക്ക് തു​ട​ക്ക​മാ​കും.

തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ​മ്പ​യി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വം ക​ണ്ടെ​ത്തി​യ​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ക​രാ​ർ ല​ഭി​ക്കാ​ത്ത​വ​രു​ടെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും മാ​റ്റ​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ന മേ​ഖ​ല​യി​ലെ എ​ല്ലാ ഇ​ട​ങ്ങ​ളി​ലും ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ശു​ചി​മു​റി​ക​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് നി​രീ​ക്ഷി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഗാ​ർ​ഡു​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ​മ്പ​യി​ലെ ശു​ചി​മു​റി​ക​ളു​ടെ ശു​ചീ​ക​ര​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വൈ​കി​യ​തോ​ടെ ദേ​വ​സ്വം ജീ​വ​ന​ക്കാ​രെ​യാ​ണ് ശു​ചീ​ക​ര​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ പൊ​ലി​സ് വി​ന്യാ​സ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 5,000 പൊ​ലി​സു​കാ​രെ ശ​ബ​രി​മ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മി​നി​റ്റി​ൽ 75 തീ​ർ​ഥാ​ട​ക​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റ്റാ​നാ​ണ് ക്ര​മീ​ക​ര​ണം. തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും തീ​ർ​ത്ഥാ​ട​ക​രു​ടെ സു​ഗ​മ​മാ​യ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Previous articleപുണ്യപ്രവാഹമായി പാറേൽ പള്ളി ; കൂദാശ ചടങ്ങുകൾ നവംബർ 21 മുതൽ.
Next articleസെന്‍റ് ജോൺ മരിയ വിയാന്നി മിഷന്‍റെ കുടുംബസംഗമം സർബിറ്റണിൽ നടന്നു

LEAVE A REPLY