Home അമേരിക്ക കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് മി​ഷ​നി​ൽ ഇ​ട​വ​ക തി​രു​നാ​ൾ സ​മാ​പി​ച്ചു

കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് മി​ഷ​നി​ൽ ഇ​ട​വ​ക തി​രു​നാ​ൾ സ​മാ​പി​ച്ചു

37
0

കൊ​ളം​ബ​സ്: സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്തോ​ലി​ക് മി​ഷ​നി​ലെ വാ​ർ​ഷി​ക തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മാ​പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് അ​ർ​പ്പി​ച്ച ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ കൊ​ളം​ബ​സ് രൂ​പ​താ മെ​ത്രാ​ൻ ബി​ഷ​പ് മാ​ർ ഈ​ർ​ൾ കെ. ​ഫെ​ർ​ണാ​ണ്ട​സ് മു​ഖ്യ കാ​ർമിക​ത്വം വ​ഹി​ച്ചു. മി​ഷ​ൻ ഡ​യ​റ​ക്‌ട​ർ റ​വ.ഫാ. ​നി​ബി ക​ണ്ണാ​യി, റ​വ.ഫാ. ​അ​ബി ത​മ്പി, റ​വ.ഫാ. ​അ​നീ​ഷ് തോ​മ​സ്, റ​വ.ഫാ. ​ആ​ന്‍റ​ണി ചോ​ര​വ​ടി, റ​വ.ഫാ. ​ജി​ൻ​സ് കു​പ്പ​ക്കാ​ര, റ​വ.ഫാ. ​ജോ​സ​ഫ് തോ​മ​സ്, റ​വ.ഫാ. ​പെ​ത്രോ​സ് ബൊ​ട്ടാ​ച്ചേ​വ്, റ​വ.ഫാ. ​ടോം ആ​ന്‍റോ പു​ത്ത​ൻ​കാ​ലം, റ​വ.ഫാ. ​വി​ൻ​സെ​ന്‍റ് ടി. ​എ​ൻ​ഗു​യാ​ൻ എ​ന്നി​വ​ർ തി​രു​ക്ക​ർ​മങ്ങ​ളി​ൽ സ​ഹ​കാ​ർ​മിക​രാ​യി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​സു​ദേ​ന്തി വാ​ഴ്ച​യും തി​രു​നാ​ൾ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അഞ്ചിന് സ്നേ​ഹ​വി​രു​ന്നി​ന്‍റെ മു​ന്നോ​ടി​യാ​യി ചാ​യ സ​ത്കാ​ര​വും ഒ​രു​ക്കി​യി​രു​ന്നു. വൈ​കു​ന്നേ​രം ആറിന് ആ​രം​ഭി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ലും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ലും വ​ലി​യൊ​രു വി​ശ്വാ​സി സ​മൂ​ഹം പ​ങ്കെ​ടു​ത്തു. രാ​ത്രി 8.30ന് ​ന​ട​ന്ന ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും തു​ട​ർ​ന്ന് 8.45ന് ​ഒ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്നോ​ടും കൂ​ടി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി. സ്വ​ർ​ഗീ​യ അ​മ്മ​യു​ടെ മാ​ധ്യ​സ്ഥത യാ​ചി​ച്ചു​കൊ​ണ്ട് ഒ​രൊ​റ്റ കു​ടും​ബ​മാ​യി വി​ശ്വാ​സി​ക​ൾ ഒ​ത്തു​ചേ​ർ​ന്ന അ​നു​ഗ്ര​ഹീ​ത നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് മി​ഷ​ൻ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

Previous articleസെന്‍റ് ജോൺ മരിയ വിയാന്നി മിഷന്‍റെ കുടുംബസംഗമം സർബിറ്റണിൽ നടന്നു
Next articleക്രി​സ്മ​സ് ക​രോ​ൾ ഗാ​നം “വ​ര​വേ​ൽ​പ്‌’ പ്ര​കാ​ശ​നം ചെ​യ്തു

LEAVE A REPLY