Home ഇന്ത്യ പുണ്യപ്രവാഹമായി പാറേൽ പള്ളി ; കൂദാശ ചടങ്ങുകൾ നവംബർ 21 മുതൽ.

പുണ്യപ്രവാഹമായി പാറേൽ പള്ളി ; കൂദാശ ചടങ്ങുകൾ നവംബർ 21 മുതൽ.

45
0

കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ ദൈവാലയങ്ങളിൽ ഒന്നായി മാറിയ പാറേൽ സെന്റ് മേരീസ്.പള്ളിയുടെ കൂദാശ മഹോത്സവത്തിന് ഈ മാസം 21 മുതൽ തുടക്കമാകും.
നവംബർ 21ന് ബസിലിക്ക പ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ഡിസംബർ 24 വരെ നീളുന്ന വിവിധ ആത്മീയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 1906-ൽ സ്ഥാപിതമായ പള്ളി പുതിയ രൂപത്തിൽ 51,000 ചതുരശ്ര അടി വിസ്തീർണത്തിൽ 3 നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേ സമയം 3,000 പേർക്ക് ഇരുന്ന് പ്രാർത്ഥിക്കാം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദൈവാലയങ്ങളിൽ ഒന്നാണ് പുതിയ പള്ളി. ഏകദേശം 900 പേർക്ക് ചുറ്റുമുള്ള ഇടനാഴിയിൽ നിൽക്കാനും സൗകര്യമുണ്ട്. ഫാനില്ലാതെ തന്നെ വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് നിർമ്മാണം.
പ്രധാന തീയതികളും ചടങ്ങുകളും..
നവംബർ 21:2 മണിക്ക് – മർത്തമറിയം വലിയപള്ളിയിൽ നിന്ന് കൂദാശ തിരുശേഷിപ്പ് എഴുന്നള്ളിക്കൽ. വൈകിട്ട് 5 മണിക്ക് – ബസിലിക്ക പ്രഖ്യാപനം.
നവംബർ 22:രാവിലെ 7 മണിക്ക് – പുത്തൻ പള്ളി കൂദാശ, മാർ ജോസഫ് കല്ലറങ്ങാട്ട് കർമ്മം നിർവഹിക്കും. ഉച്ചയ്ക്ക് 3.15ന് – യുവജന സമ്മേളനം.
നവംബർ 23:* 2.30ന് – അമലോത്ഭവ മാതാ പള്ളി കൂദാശ
നവംബർ 24 മുതൽ 27 വരെ:* കുർബാന, വചന പ്രഘോഷണം, വിവിധ സാംസ്കാരിക പരിപാടികൾ.
ഡിസംബർ 24: പാറോൽ എമ്മാവൂസ് ധ്യാനകേന്ദ്രത്തിന്റെ കൂദാശ.

Previous articleFAA ഗ്രൗണ്ട് സ്റ്റോപ്പിന്റെ പ്രത്യാഘാതം തുടരുന്നു, ഷിക്കാഗോയിൽ 160 വിമാനങ്ങൾ റദ്ദാക്കി
Next articleമ​ണ്ഡ​ല​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ശ​ബ​രി​മ​ല ഒ​രു​ങ്ങി

LEAVE A REPLY