Home അമേരിക്ക FAA ഗ്രൗണ്ട് സ്റ്റോപ്പിന്റെ പ്രത്യാഘാതം തുടരുന്നു, ഷിക്കാഗോയിൽ 160 വിമാനങ്ങൾ റദ്ദാക്കി

FAA ഗ്രൗണ്ട് സ്റ്റോപ്പിന്റെ പ്രത്യാഘാതം തുടരുന്നു, ഷിക്കാഗോയിൽ 160 വിമാനങ്ങൾ റദ്ദാക്കി

45
0

ഷിക്കാഗോ: വെള്ളിയാഴ്ച യു.എസിലാകെ വിമാനങ്ങളുടെ പുറപ്പെടൽ താൽക്കാലികമായി നിർത്തിവച്ചതിന്റെ പ്രത്യാഘാതം ഞായറാഴ്ചയും തുടർന്നു. നവംബർ 15 ഞായറാഴ്ച
പുലർച്ചെ 5:47 വരെയുള്ള കണക്കുപ്രകാരം ഷിക്കാഗോയിലെ ഒ’ഹെയർ വിമാനത്താവളത്തിൽ 117 വിമാനങ്ങളും മിഡ്‌വേയിൽ 43 വിമാനങ്ങളും റദ്ദാക്കിയതായി ABC7 റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്താകെ 1,600-ലധികം വിമാനങ്ങൾ റദ്ദാക്കിയതായും 3,600-ഓളം സർവീസുകൾ വൈകിയതായുറോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.അർക്കൻസാസിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) കേന്ദ്രത്തിൽ ഒരു റൗട്ടർ മാറ്റിയതിനു പിന്നാലെ ടെക്‌സസിലെ മറ്റൊരു റൗട്ടറിപ്രശ്നമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം. അവിടെനിന്നുള്ള അമിത ഡാറ്റാ
പ്രവാഹം മറ്റു വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളിലെ റൗട്ടറുകളുട പ്രവർത്തനത്തെയും ആശയവിനിമയ സംവിധാനങ്ങളെയും ബാധിച്ചു. ഇതേത്തുടർന്ന്വെള്ളിയാഴ്ച രാജ്യത്തെ മിക്ക വിമാനങ്ങളുടെയും പുറപ്പെടൽ അഞ്ചുമണിക്കൂറോളം നിർത്തിവച്ചു. സൈബർ ആക്രമണത്തിന് തെളിവില്ലെന്നും തകരാറിന്റെ മൂലകാരണം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും യു.എസ്. ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. തിങ്കളാഴ്ചയോടെ വിമാന സർവീസുകൾ പൂർണമായി സാധാരണ നിലയിലെത്തുമെന്നാണ പ്രതീക്ഷ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് തങ്ങളുടെ വിമാനത്തിന്റെ സ്ഥിതി എയർലൈനുമായി പരിശോധിക്കണം.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Previous articleഷിക്കാഗോയിലെ മാഗി ഡേലി പാർക്കിൽ ഐസ് സ്കേറ്റിങ് സീസൺ തുടങ്ങി
Next articleപുണ്യപ്രവാഹമായി പാറേൽ പള്ളി ; കൂദാശ ചടങ്ങുകൾ നവംബർ 21 മുതൽ.

LEAVE A REPLY