Home ഇന്ത്യ ഡ്രൈവിംഗ് രംഗത്തെ അതുല്യ വനിതാ പ്രതിഭ പുരസ്കാരം 2023 സമ്മാനിച്ചു

ഡ്രൈവിംഗ് രംഗത്തെ അതുല്യ വനിതാ പ്രതിഭ പുരസ്കാരം 2023 സമ്മാനിച്ചു

332
0

ലഹരി കുടുംബ ബന്ധങ്ങൾ ശിഥിലമാക്കും; സംഘടിതമായ വനിതാ പ്രതിരോധം അനിവാര്യം: മാർ ജോസ് പുളിക്കൽ ലഹരി വിനിയോഗം കുടുംബ ബന്ധങ്ങളും സാമൂഹ്യ സാമ്പത്തിക കെട്ടുറപ്പും ശിഥിലമാക്കുമെന്നും, അടുത്ത കാലത്ത് യുവാക്കളുടെയും വിദ്യാർത്ഥികളുടേയും ഇടയിൽ അനിയന്ത്രിതമായി വ്യാപിച്ചിട്ടുള്ള ഈ മഹാ വിപത്തിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സംഘടിത സ്ത്രീ മുന്നേറ്റം അനിവാര്യമാണെന്നും, പഠനത്തിനും ജോലിക്കുമായി യുവതീയുവാക്കളിൽ വർദ്ധിച്ചുവരുന്ന വിദേശ ചേക്കേറൽ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും കെ. സി. ബി. സി. യുടെ ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് കോട്ടയത്ത് ആമോസ് സെന്ററിൽ നടന്ന ദർശൻ സംസ്ഥാന വനിതാദിനാചരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. കേരളത്തിലെ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള സർവ്വീസ് / ചരക്ക് വാഹനങ്ങളിൽ ഡ്രൈവർമാരായി ജോലിചെയ്ത് കുടുംബത്തിൻറെ അത്താണിയായിമാറിയ വനിതകളെ ചടങ്ങിൽ ആദരിച്ചു. സോഷ്യൽ സർവ്വീസ് സൊസൈറ്റികളോട് ചേർന്ന് പ്രവർത്തിച്ചുവരുന്ന ദർശൻ സ്ത്രീ മുന്നേറ്റത്തിൻറെ സംസ്ഥാന പ്രസിഡന്റ് രാജി പി സ്കറിയ അദ്ധ്യക്ഷത വഹിച്ചു.

കെ. സി. ബി. സി. യുടെ ആഭിമുഖ്യത്തിൽ കാരിത്താസ് ഇന്ത്യയുടേയും കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിൻറായും കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്കാ രൂപതകളുടേയും പങ്കാളിത്തത്തോടെ കേരളത്തിലുടനീളം നടന്നുവരുന്ന സജീവം എന്ന ലഹരി വിരുദ്ധ തീവ്ര പ്രചരണ യജ്ഞത്തിന് ദർശൻ സംസ്ഥാന സമിതി പിന്തുണ പ്രഖ്യാപിച്ചു. സജീവം ലഹരി മുക്ത കാമ്പയിൻ സംസ്ഥാന കോർഡിനേറ്റർ ആൽബിൻ ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ, സാമൂഹ്യ തിന്മകൾക്കെതിരെയുള്ള ബോധവത്കരണ പ്രചാരണ പ്രവർത്തനങ്ങൾ ഈ വിഷയങ്ങളിൽ അഡ്വ. സിസ്റ്റർ റെജി അഗസ്റ്റിൻ എം എം എസ് സെമിനാർ നയിച്ചു. കെ. എസ്. എസ്. എഫ്. പ്രോജക്ട് ഓഫീസർ ജിറ്റു ജെ. തോമസ്, ടീം ലീഡർ ടോണി സണ്ണി, സെക്രട്ടറി ജെയിനമ്മ ജോസഫ് ആശംസകൾ അർപ്പിച്ചു. വനിതാ ഡ്രൈവർമാർ തങ്ങളുടെ ജീവിത വിജയാനുഭവങ്ങൾ പങ്കുവെച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും ദർശൻ വൈസ് പ്രസിഡന്റ് റാണി ചാക്കോ നന്ദിയും പറഞ്ഞു.

Previous articleകേരള സ്ട്രൈക്കേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി ; മുംബൈയോട് പരാജയപ്പെട്ടത് 7 റണ്‍സിന്
Next articleഅൽ വാദി അൽ കബീർ ഇന്ത്യൻ സ്‌കൂളിലെ പൂർവവിദ്യാർഥി കൂട്ടായ്മ ആരംഭിച്ചു

Leave a Reply