മലയാളി അസോസിയേഷന്‍ ആന്‍ട്രിമിന് പുതിയ നേതൃത്വം. ആന്‍ട്രിം സെന്റ് ജോസഫ് ഹാളില്‍ വച്ചുനടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി ജോസഫ് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ റിജോ ജോസ് കണക്കുകള്‍ അവതരിപ്പിച്ചു. 2023 -24 ക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി ചെറിയാന്‍ സ്‌കറിയ, സെക്രട്ടറി ജോളി വര്‍ഗീസ്സ്, വൈസ് പ്രസിഡന്റ് ജോളി സിബി, ട്രഷറര്‍ ജോജി ജേക്കബ്, പ്രോഗ്രാം കോര്‍ഡിനേറ്ററായി ദിലീപ് ജോസ്, അമൃത ജിതേഷ്, എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്‌സായി ട്രിന്‍സ് ഫിലിപ്പ്, ജിനു ജേക്കബ്, രഞ്ജു തോമസ്, പയസ്സ് മാത്യു, എന്നിവരെ യോഗം എതിരില്ലാതെ തെരഞ്ഞെടുത്തു. പുതിയ പ്രസിഡന്റ് ചെറിയാന്‍ സ്‌കറിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രശസ്ത സിനിമ നടി ഭാമയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ നൈറ്റ് പ്രോഗ്രാം അവതരിപ്പിക്കപ്പെട്ടു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടയിരുന്നു. അടുത്ത ഓണഘോഷ പരിപാടികള്‍ ആഗസ്റ്റ് 25ന് വെള്ളിയാഴ്ച നടത്തുവാന്‍ യോഗം തീരുമാനിച്ചു.














