Home അമേരിക്ക ലോകകേരളസഭ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍- (എസ്.എസ്. പ്രകാശ്, ന്യൂയോര്‍ക്ക്)

ലോകകേരളസഭ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍- (എസ്.എസ്. പ്രകാശ്, ന്യൂയോര്‍ക്ക്)

361
0

മലയാളികള്‍ക്ക് മുഴുവനും അഭിമാനിക്കാന്‍ തരത്തില്‍ മഹത്തായ മലയാളി സംഗമത്തിന് സ്വപ്‌നതുല്യമായ, ലോക തലസ്ഥാനസിരാകേന്ദ്രം ആയ ടൈം സ്വകയര്‍ വേദിയായി തെരഞ്ഞെടുത്ത ലോകകേരളസഭ സംഘാടകര്‍ക്ക് കൂപ്പുകൈ. 9,10,11  തീയതികളില്‍ നടക്കുന്ന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പരമാവധി മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താന്‍ കാണിച്ച മഹത്തായ ലക്ഷ്യപ്രാപ്തിക്കായി പങ്കെടുത്തും മറ്റുള്ളവരെ പങ്കെടുപ്പിച്ചും ടൈംസ്വകയര്‍ ഒരു കേരള സ്വകയര്‍ ആക്കി മാറ്റാന്‍ അഭിമാനപൂരിതമായ മുഴുവന്‍ മലയാളികളും ഒത്തൊരുമിച്ചണിനിരക്കാന്‍ ഓരോരുത്തരോടും വിനീതമായി അപേക്ഷിക്കുന്നു. വരുംതലമുറകള്‍ക്കുപോലും അഭിമാനിക്കാന്‍ ആദരിക്കപ്പെടാന്‍, ജാതിമത രാഷ്ട്രീയം മറന്ന് മലയാളിയായി നമ്മുടെ മലയാളക്കരയെ ലോകഹൃദയതടത്തില്‍ പ്രതിഷ്ഠിക്കാന്‍ ഒത്തൊരുമിക്കുക.

എന്തിനും ഏതിനും ഏക്കാലവും നുണക്കഥകളും നിരാശധ്വരയുമായി, ഒരിക്കലും ഒന്നിനും ചേരാതെ നിന്ന്, കുറ്റങ്ങള്‍ മാത്രം പുലമ്പിക്കൊണ്ടിരിക്കുന്ന നിഷ്‌ക്രിയ മനസ്സുകളെ ഒറ്റപ്പെടുത്തുക. വാഗ്വാദങ്ങളും കോലാഹലങ്ങളുമായി മലയാള മാദ്ധ്യമ ശൃംഖല തന്നെ സകല വൈകൃത മേഖലകളും താണ്ടി കേരള ഹസ്തങ്ങള്‍ നീട്ടിനില്‍ക്കുന്നത് എന്തിന് വേണ്ടിയായിരുന്നു എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കാലം അവര്‍ക്കും മാപ്പും കൊടുക്കും എന്ന് പ്രതീക്ഷിക്കാം.
ലോകകേരള സഭയുടെ വിജയത്തിനും മലയാളി മഹാസംഗമത്തിനും ആശംസകള്‍.

Previous articleലോക കേരള സഭ  സമ്മേളനം ; ആദ്യ സംഘം  എത്തി
Next articleലോക കേരള സഭ സമ്മേളനത്തിന്  ഫൊക്കാനയുടെ ആശംസകൾ

Leave a Reply