Home ഇന്ത്യ ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം; പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കി.

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം; പോലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കി.

53
0

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷഷന്‍ ബെഞ്ച് റദ്ദാക്കി. യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. എറണാകുളം പുളിന്താനം സെന്‍റ് ജോണ്‍സ് ബെസ്ഫാഗെ, ഓടക്കാലി സെന്‍റ് മേരീസ്, മഴുവന്നൂര്‍ സെന്‍റ് തോമസ്, പാലക്കാട് മംഗലംഡാം സെന്‍റ് മേരീസ്, എരിക്കിന്‍ചിറ സെന്‍റ് മേരീസ്, ചെറുകുന്നം സെന്‍റ് തോമസ് എന്നീ പള്ളികള്‍ക്കായിരുന്നു സംരക്ഷണമുണ്ടായിരുന്നത്. തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കുമെന്ന സത്യവാംഗ്മൂലം കോടതി അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി ചര്‍ച്ച നടത്തുന്നത് ഗൗരവമായ ഇടപെടല്‍ ആണെന്ന് കോടി നിരീക്ഷിച്ചു.

Previous articleഅപു ജോണ്‍ ജോസഫിന് ചിക്കാഗോ പൗരാവലിയുടെ സ്വീകരണവും, ചിക്കാഗോ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള 19-ാമത് വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ കിക്കോഫും
Next articleമ​രി​യ​ന്‍ തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​മാ​യ പാ​റേ​ല്‍ പ​ള്ളി​യു​ടെ കൂ​ദാ​ശ ന​വം​ബ​ര്‍ 21 ന്

Leave a Reply