ബോൺ: ജർമനിയിലെ ബോണിലുള്ള സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. ഫാ. റോജി മുരിങ്ങയിൽ, ഫാ. ഗീവർഗീസ് പാലവിളയിൽ എന്നിവർ സഹകാർമ്മികരായി. കൊളോൺ അതിരൂപതയിലെ അന്തർദേശീയ കത്തോലിക്കാ ആത്മീയ ശുശ്രൂഷ വിഭാഗത്തിന്റെ റഫറന്റായ ഇംഗെബെർട്ട് മ്യൂഹെയും ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിനിടെ ലാജി വർഗീസ് ഫാ. സന്തോഷ് തോമസ് കോയിക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. വിശുദ്ധ ബലിക്ക് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണവും ദിവ്യകാരുണ്യ ആശീർവാദവും ഭക്തിസാന്ദ്രമായി നടന്നു. തുടർന്ന് തിരുനാൾ കൊടി ഇറക്കിയതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമായി. ഇടവക ഹാളിൽ ചായസൽക്കാരം, ഭക്തസംഘടനകളുടെ വാർഷിക സമ്മേളനം, സ്നേഹവിരുന്ന് എന്നിവയും സംഘടിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വിശ്വാസികളുടെ സാന്നിധ്യം തിരുനാളിന് കൂടുതൽ ഭംഗി പകർന്നു. തിരുനാൾ വിജയകരമാക്കാൻ പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾക്കും ഭക്തസംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും സഹായഹസ്തം നീട്ടിയ എല്ലാവർക്കും പങ്കെടുത്ത വിശ്വാസികൾക്കും ഇടവകയുടെ പേരിൽ വികാരി ഫാ. ജോസഫ് ചേലംപറമ്പത്ത് നന്ദി അറിയിച്ചു.
Home യൂറോപ്പ് ബോണിലെ സെന്റ് തോമസ് ഇടവകയിൽ തോമാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായി













