വാഷിംഗ്ടണ്‍: കപ്പലുകള്‍ക്കോ ചരക്കുകള്‍ക്കോ ഉണ്ടാകുന്ന ഏതൊരു ഭാവി നാശനഷ്ടങ്ങള്‍ക്കും പകരം യുഎസിന്റെ നിയന്ത്രണത്തിലുള്ള ഇറാന്റെ സാമ്പത്തിക ആസ്തികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള സംഭവങ്ങളാണ് ഇതില്‍ ഉള്‍പ്പെടുകയെന്നതിനെക്കുറിച്ച് ട്രംപ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
Home അമേരിക്ക പശ്ചിമേഷ്യയിൽ യുഎസ് ആക്രമണം തുടരുന്നതിനിടെ പ്രകോപനപരമായ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്.













