ഗള്‍ഫ് മേഖലയിലെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ ഇറാനെ റഷ്യ സഹായിച്ചിട്ടുണ്ടോ എന്ന് അമേരിക്ക അന്വേഷിക്കുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യ കൈമാറിയോ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കിയോ റഷ്യ സഹായിച്ചുവോ എന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ പരിശോധിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട റഷ്യ, ഇറാനുമായി അടുത്ത പ്രതിരോധ സഹകരണത്തിലാണ്. നേരത്തെ റഷ്യയ്ക്ക് ഇറാന്‍ കാമികാസെ ഡ്രോണുകള്‍ നല്‍കിയിരുന്നു. ഇതിന് പകരമായി ഇറാനില്‍ റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്രോണ്‍ നിര്‍മ്മാണം വികസിപ്പിക്കുകയും ടൗ35 യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ ധാരണയാവുകയും ചെയ്തിരുന്നു. നിലവില്‍ സിഐഎ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ റഷ്യയുടെ പങ്കിനെക്കുറിച്ചുള്ള യുഎസ് മാധ്യമ വാര്‍ത്തകള്‍ റഷ്യ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നും ഇറാനുമായുള്ള സഖ്യം സ്വാഭാവികമാണെന്നുമാണ് ക്രെംലിന്റെ നിലപാട്.












