Home ഗൾഫ് ഐ.എ.എഫ് കുവൈറ്റ് സംഘടിപ്പിച്ച നാനോ ഫിലിം അവാര്‍ഡ് ചടങ്ങ് ഫര്‍വാനിയ അല്‍ മെഡ്ക്‌സ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

ഐ.എ.എഫ് കുവൈറ്റ് സംഘടിപ്പിച്ച നാനോ ഫിലിം അവാര്‍ഡ് ചടങ്ങ് ഫര്‍വാനിയ അല്‍ മെഡ്ക്‌സ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

52
0

കുവൈറ്റ്: ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്‍ (ഐ. എ .എഫ് ), കുവൈറ്റ് സംഘടിപ്പിച്ച നാനോ ഫിലിം അവാര്‍ഡ് ചടങ്ങ് 2026 ജൂലൈ 10-ന് ഫര്‍വാനിയ അല്‍ മെഡ്ക്‌സ് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. പ്രസിഡന്റ് ഷെറിന്‍ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍, കല എന്നത് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിരുകളുടെയും അതീതമായി മനുഷ്യരെ ഒരുമിപ്പിക്കുന്ന ശക്തിയാണെന്നും പ്രതിഭകളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയും, സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും, കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകളും സൃഷ്ടിപരമായ മികവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അര്‍ത്ഥവത്തായ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ആര്‍ട്ട് ഫെഡഡറേഷന്റെ ദൗത്യം.എന്ന് ആധ്യക്ഷ പ്രസംഗത്തില്‍ ഷെറിന്‍ മാത്യു പറഞ്ഞു. പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും അന്താരാഷ്ട്ര ഫിലിം ജൂറി അംഗവുമായ ശ്രീ വി. കെ. ജോസഫ് ഓണ്‍ലൈനിലൂടെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവാഗത സിനിമാപ്രതിഭകള്‍ക്ക് വേദിയൊരുക്കുന്ന ഇന്ത്യന്‍ ആര്‍ട്‌സ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വര്‍ണ്ണാഭമായ ചടങ്ങില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌ക്കാരിക മാധ്യമ രംഗത്തുള്ളവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി ലിയോ കിഴക്കേവീടന്‍ സ്വാഗതം ആശംസിച്ചു. ഷെമേജ് കുമാര്‍, ബാബുജി ബത്തേരി, ഡോ. സുസോവന, രാജീവ് നടുവിലെമുറി, മുനീര്‍ അഹമ്മദ്, ഗഫൂര്‍ തൃത്താല, മുബാറക് കമ്പ്രത്ത് ,അബ്ദുള്‍ അസീസ്, അനിയന്‍ കുഞ്ഞ് പാപ്പച്ചന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മികച്ച സിനമയായി അശ്വന്‍ സി.വി.സംവിധാനം ചെയ്ത പാതി അര്‍ഹമായി രണ്ടാം സ്ഥാനം സിയാസ് പാഠൂരും സോഷ്യല്‍ റെവലന്റ് സബ്ജറ്റ് മുന്നറിയിപ്പ്, അലാം എന്നീ സിനിമകളും സ്‌പെഷില്‍ ജൂറി പുരസ്‌കാരം രമ്യ ജയപാല്‍ സംവിധാനംചെയ്ത പാഷന്‍ എന്ന സിനിമയും അവാര്‍ഡുകള്‍ കരസ്ഥമാക്കി. പ്രസ്ത സിനിമാറ്റോഗ്രാഫര്‍ അജമല്‍ സാബുവിന്റെ നേതൃത്തത്തിലുള്ള ജൂറിയാണ് അവാര്‍ഡിന് അര്‍ഹമായ സിനിമകള്‍ തിരെഞ്ഞടുത്തത്.

ഫര്‍വാനിയ ഏരിയ കോര്‍ഡിനേറ്റര്‍ ബോണി കുര്യന്‍ , കള്‍ച്ചറല്‍ സെക്രട്ടറി നിര്‍മ്മലാദേവി ,വനിത ചെയര്‍പേഴ്‌സണ്‍ പ്രിയ കണ്ണന്‍, ട്രഷറര്‍ ലിജോ ജോസ്, കുര്യയാക്കോസ്, ഹരീന്ദ്രന്‍, ഗ്ലാഡ്‌സണ്‍, ജോബി, ഡോ :ജൂബി, എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവും ലവീന കുര്യന്റെ അവതരണവും ചടങ്ങിനെ വന്‍ വിജയമാക്കി. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിലെ കലാ-സാംസ്‌കാരിക രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് നാനോ ഫിലിം അവാര്‍ഡ് കണ്‍വീനര്‍ അരവിന്ദ് കൃഷ്ണന്‍ നന്ദി പ്രകാശനത്തില്‍ അറിയിച്ചു.

Previous articleസംസ്ഥാനത്ത് മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത;
Next articleഫൊക്കാന നേതാക്കൾ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി

Leave a Reply