Home ഗൾഫ് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ക​രാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ക​രാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

73
0

ന്യൂ​ഡ​ൽ​ഹി: കു​വൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ളു​ടെ കീ​ഴി​ലു​ള്ള പാ​സ്‌​പോ​ർ​ട്ട്, വി​സ ഔ​ട്ട്‌​സോ​ഴ്‌​സിംഗ് കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ക​രാ​ർ ന​ൽ​കി​യ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഒ​രു മാ​സ​ത്തി​ന​കം ഈ ​ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​രി​ന് കോ​ട​തി ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി. ക​രാ​റി​ന്‍റെ സാ​ങ്കേ​തി​ക മൂ​ല്യ​നി​ർ​ണയ ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളെ അ​കാ​ര​ണ​മാ​യി അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്ത് ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ട് ക​മ്പ​നി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സാ​ങ്കേ​തി​ക യോ​ഗ്യ​താ മാ​ർ​ക്കു​ക​ൾ എ​ങ്ങ​നെ​യാ​ണ് ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും, പൊ​തു ടെ​ൻ​ഡ​റു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട സു​താ​ര്യ​ത​യും നി​ഷ്പ​ക്ഷ​ത​യും ഈ ​ന​ട​പ​ടി​ക്ര​മ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മു​ള്ള ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​കോ​ട​തി വി​ധി കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍ററു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​ധു​നി​ക​വ​ത്ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ ക​രാ​ർ മാ​റ്റ​ത്തെ പൂ​ർ​ണ​മാ​യും ത​ട​സപ്പെ​ടു​ത്തി. പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​റ്റൊ​രു ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കു​ന്ന​ത് വ​രെ വി​വി​ധ സേ​വ​ന​ങ്ങ​ളി​ലെ അ​നി​ശ്ചി​ത​ത്വ​വും കാ​ല​താ​മ​സ​വും തു​ട​രാ​നാ​ണ് സാ​ധ്യ​ത.

Previous articleഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ: ഭ​ക്തി​യും ജ്ഞാ​ന​വും പ​ക​ർ​ന്ന് പ്ര​ത്യേ​ക വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും
Next articleസ്വ​ത്ത​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള നി​യ​മ​നി​ര്‍​മാ​ണം; ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യ്ക്ക് നി​വേ​ദ​നം കൈ​മാ​റി യു​ക്മ

Leave a Reply