Home ഓഷിയാന ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം

91
0

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി യുഎസ് വെള്ളിയാഴ്ച ഇറാനില്‍ വ്യോമാക്രമണം നടത്തി.
മാസങ്ങള്‍ നീണ്ട യുദ്ധം അവസാനിപ്പിക്കാനും പ്രധാന ജലപാത വീണ്ടും തുറക്കാനുമായി ഇരുരാജ്യങ്ങളും തമ്മില്‍ ഒരാഴ്ച മുമ്പ് ഉണ്ടാക്കിയ താല്‍ക്കാലിക ധാരണയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഇറാനിലെ മിസൈല്‍, ഡ്രോണ്‍ കേന്ദ്രങ്ങള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് നേരെയാണ് തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. സൈനിക നടപടി ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ആക്രമണം പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. നേരത്തെ, ഒമാന്‍ തീരത്ത് വച്ച് തങ്ങളുടെ കണ്ടെയ്‌നര്‍ കപ്പലിന് നേരെ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് സൈന്യം വ്യാഴാഴ്ച അറിയിച്ചിരുന്നു. കപ്പലുകള്‍ ഈ പാത ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഇറാന്‍ ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ സംഭവം. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. ജനങ്ങള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കാനും ഈ കരാര്‍ വഴിയൊരുക്കുമെന്ന് യുഎസിലെ ലെബനന്‍ അംബാസഡര്‍ നാദ ഹമദെഹ് പറഞ്ഞു. ഈ കരാര്‍ ഇസ്രായേലിന്റെ വലിയൊരു നേട്ടമാണെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചു.

Previous articleഡോ. മറിയ ഉമ്മന് ഐഓസി (യുകെ) മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരണം നൽകി
Next articleകണക്റ്റികട്ട് മാസ്റ്റേഴ്സ് നാലാമത് 56 കാർഡ് മത്സരത്തിൽ ബേബി കോളങ്ങായിൽ ടീം ജേതാക്കളായി

Leave a Reply