Home യൂറോപ്പ് ഡോ. മറിയ ഉമ്മന് ഐഓസി (യുകെ) മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരണം നൽകി

ഡോ. മറിയ ഉമ്മന് ഐഓസി (യുകെ) മാഞ്ചസ്റ്റർ എയർപോർട്ടിൽ സ്വീകരണം നൽകി

135
0

മാഞ്ചസ്റ്റർ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27-ന് ഓൾഡ്ഹാമിൽ നടക്കുന്ന ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി യുകെയിലെത്തിയ ഡോ. മറിയ ഉമ്മന് മാഞ്ചസ്റ്റർ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.
ഐഒസി (യുകെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ബോൾട്ടൺ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബേബി ലൂക്കോസ്, യൂത്ത് വിംഗ് പ്രതിനിധി സച്ചിൻ സണ്ണി എന്നിവർ ചേർന്നാണ് ഡോ. മറിയ ഉമ്മനെ സ്വീകരിച്ചത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന് പൊതുസേവന-സാമൂഹിക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ഡോ. മറിയ ഉമ്മന്റെ സാന്നിധ്യം ‘പുതുയുഗ സംഗമം 2026’ന് കൂടുതൽ പ്രാധാന്യം നൽകുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു.

ഓൾഡ്ഹാമിൽ ‘ഉമ്മൻ ചാണ്ടി സ്മൃതി നഗർ’ എന്ന പേരിൽ സജ്ജമാക്കിയിരിക്കുന്ന വേദിയിൽ നടക്കുന്ന കുടുംബസംഗമത്തിൽ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. യുഡിഎഫ് വിജയാഘോഷം, പൊതുസമ്മേളനം, സാംസ്കാരിക പരിപാടികൾ, വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, വിവിധ പുരസ്കാര സമർപ്പണങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യവും സംഘടനാ ശക്തിയും വിളിച്ചോതുന്ന ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ സംഗമമായി ‘പുതുയുഗ സംഗമം 2026’ മാറുമെന്ന് സംഘാടകർ അറിയിച്ചു. Venue: St. Herberts Parish Centre, 148 Broadway, ChaddertonOldham OL9 0JY.

Previous articleമെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ൽ നി​​ർ​​മി​​ച്ച മു​​ൻ എം​​എ​​ൽ​​എ ജോ​​ർ​​ജ് ജോ​​സ​​ഫ് പൊ​​ടി​​പാ​​റ റൗ​ണ്ട് അ​നാ​വ​ര​ണം
Next articleഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണം

Leave a Reply