Home യൂറോപ്പ് അയർലണ്ടിൽ ഈയാഴ്ച ശക്തമായ മഴയും തണുപ്പും എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

അയർലണ്ടിൽ ഈയാഴ്ച ശക്തമായ മഴയും തണുപ്പും എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ

52
0

അയര്‍ലണ്ടില്‍ ഈയാഴ്ചയിലുടനീളം മഴ പെയ്യുമെന്നും, കലുഷിതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ്. മെയ് അവസാനം എത്തിയ ശക്തമായ ചൂടിന് ശേഷം ഇനിയുള്ള ദിവസങ്ങളില്‍ തണുപ്പും, മഴയുമാണ് ഉണ്ടാകുക. ഇന്ന് രാജ്യമെമ്പാടും ചാറ്റല്‍ മഴ പെയ്യും. ഇടയ്ക്ക് മഴ ശക്തമാകുമെന്നും, കിഴക്കന്‍ പ്രദേശങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. വൈകുന്നേരത്തോടെ മഴയ്ക്ക് ചെറിയ ശമനമുണ്ടാകും. 14 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ ഇത് 9 മുതല്‍ 12 ഡിഗ്രി വരെ കുറയും. ബുധനാഴ്ചയും മഴ ശക്തമാകും. ചിലയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. 13 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. ഒപ്പം ചെറിയ രീതിയില്‍ തെക്ക്, തെക്കുപടിഞ്ഞാറന്‍ കാറ്റും വീശും.

ബുധനാഴ്ച രാത്രിയിലും നീണ്ടുനില്‍ക്കുന്ന മഴ തുടരും. 9 മുതല്‍ 11 ഡിഗ്രി വരെയാകും താപനില അനുഭവപ്പെടുക. വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്ന മഴ പലയിടത്തും പിന്നീട് ഏറെ നേരെ തുടരും. പിന്നാലെ ചെറിയ രീതിയില്‍ വെയില്‍ ലഭിക്കുകയും, താപനില 12 മുതല്‍ 16 ഡിഗ്രി വരെ ഉയരുകയും ചെയ്യും. എന്നാല്‍ രാത്രിയോടെ വീണ്ടും മഴയെത്തും. പടിഞ്ഞാറന്‍ പ്രദേശത്തെയാണ് മഴ കാര്യമായി ബാധിക്കുക. താപനില 5 മുതല്‍ 8 ഡിഗ്രി വരെ താഴുകയും ചെയ്യും. വെള്ളിയാഴ്ച രാവിലെ വരണ്ട കാലാവസ്ഥയും വെയിലും ലഭിക്കാനാണ് സാധ്യത. എന്നാല്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴ പെയ്‌തേക്കും. പിന്നീടിത് കിഴക്കന്‍ പ്രദേശത്തേയ്ക്ക് വ്യാപിക്കും. 13 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില.

Previous articleക്യാപ്റ്റൻ വിബിൻ വിൻസന്റ് സൺഷൈൻ റീജിയണിൽ നിന്നും ഫോമ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു Jun 2, 2026 .
Next articleഇന്ത്യന്‍ വിദ്യാര്‍ത്ഥി ടെക്‌സസില്‍ മുങ്ങിമരിച്ചു

Leave a Reply