Home അമേരിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടെക്‌സസില്‍ മുങ്ങിമരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ത്ഥി ടെക്‌സസില്‍ മുങ്ങിമരിച്ചു

24
0

ടെക്‌സസ് : ടെക്‌സസില്‍ മൂന്ന് സുഹൃത്തുക്കളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശിയും യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസിലെ ബിരുദധാരിയുമായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് മരണപ്പെട്ടത്. ടെക്‌സസ്-ലൂസിയാന അതിര്‍ത്തിയിലെ ടോളിഡോ ബെന്‍ഡ് റിസര്‍വോയറിലായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം പോയ അനുരൂപ്, മീന്‍പിടുത്തത്തിനിടെ വെള്ളത്തില്‍ വീണുപോയ മൂന്ന് കൂട്ടുകാരെയും സാഹസികമായി രക്ഷപെടുത്തി. മികച്ച നീന്തല്‍താരമായിരുന്ന അനുരൂപ് എല്ലാവരെയും കരയ്‌ക്കെത്തിച്ചെങ്കിലും, കാലുകള്‍ വെള്ളത്തിനടിയിലെ മീന്‍വലയിലോ കമ്പിയിലോ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് വെള്ളത്തിന് താഴേക്ക് താഴ്ന്നുപോവുകയായിരുന്നു. പിന്നീട് 20 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പഠനത്തില്‍ മിടുക്കനായിരുന്ന അനുരൂപിന് അടുത്തിടെയാണ് അമേരിക്കയില്‍ ജോലി ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കുടുംബവുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.

പി പി ചെറിയാന്‍

Previous articleഅയർലണ്ടിൽ ഈയാഴ്ച ശക്തമായ മഴയും തണുപ്പും എന്ന് കാലാവസ്ഥാ വിദഗ്ദ്ധർ
Next articleഫൊക്കാന സിനി ഫ്യൂഷന്‍ 2026

Leave a Reply