പോർലസിൽ താമസിക്കുന്ന മലയാളിയായ രാജേഷ് അലക്സാണ്ടർ രാജ്യത്ത് പുതിയ പീസ് കമ്മീഷണറായി നിയമിതനായി. 2024-25 കാലയളവിൽ ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷ് (ഐസിസിഎൽ) പ്രസിഡന്റായിരുന്ന അദ്ദേഹം 2025-26 കാലയളവിലെ ട്രഷററുമാണ്. മിദ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ കമ്മിറ്റി അംഗവുമാണ് അദ്ദേഹം.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് മൈക്കാവ് സ്വദേശിയാണ് രാജേഷ് അലക്സാണ്ടർ. 2020 ഫെബ്രുവരിയിലാണ് അദ്ദേഹം അയർലണ്ടിലെത്തിയത്. ആദ്യം ഡബ്ലിനിലെ താലയിലും പിന്നീട് 2022 ഒക്ടോബർ മുതൽ പോർട്ട്ലീഷിലും ആണ് താമസം. കിൽക്കെനി സെന്റ് ലുക്ക്’സ് ഹോസ്പിറ്റലിൽ കാറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്നു.ഭാര്യ ലിൻഡ രാജേഷ് മിഡ്ലാൻഡ് റീജണൽ ഹോസ്പിറ്റൽ പോർട്ട്ലീഷിൽ എമർജൻസി ഡിപ്പാർട്ട്മെന്റ് നഴ്സാണ്. മകൻ റിഹാൻ അലക്സാണ്ടർ സെന്റ് മേരീസ് സിബിഎസിൽ ലീവിംഗ് സർട്ട് വിദ്യാർത്ഥിയും മകൾ റിഷേൽ അലക്സാണ്ടർ സ്കൂൾ ക്രിയോസ്റ്റ് റിയിൽ ട്രാൻസിഷൻ ഇയർ വിദ്യാർത്ഥിനിയുമാണ്. സമന്‍സുകള്‍, വാറന്റുകള്‍ എന്നിവ ഒപ്പിടുക, രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക മുതലായവയാണ് പീസ് കമ്മീഷണറുടെ പ്രധാന ജോലികള്‍. രാജേഷ് അലക്സാണ്ടറിന്റെ സേവനങ്ങൾക്കായി ബന്ധപ്പെടാം: 089-2448114, alexanderrajesh@hotmail.com













