Home ഇന്ത്യ വിധി പറയുന്നതിലെ കാലതാമസം: ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം

വിധി പറയുന്നതിലെ കാലതാമസം: ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം

64
0

ന്യൂഡല്‍ഹി: വിധി പറയുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഹൈക്കോടതികള്‍ക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. വിധി പറയുന്നതിനായി മാറ്റിവച്ച കേസുകളില്‍ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. ജാമ്യാപേക്ഷകളിലെ ഉത്തരവുകള്‍ വാദം കേള്‍ക്കുന്ന അതേ ദിവസം തന്നെയോ, അല്ലെങ്കില്‍ പരമാവധി അടുത്ത ദിവസമോ പ്രസ്താവിക്കണം. തടവുകാരന്‍റെ മോചനം സംബന്ധിച്ച് ജാമ്യം അനുവദിച്ചതിന്‍റെയും ശിക്ഷ മരവിപ്പിച്ചതിന്‍റെയും ഉത്തരവുകള്‍ ജയില്‍ അധികൃതരെ ഉടന്‍ തന്നെ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിധിയുടെ പ്രധാന ഭാഗം മാത്രമാണ് പ്രസ്താവിക്കുന്നതെങ്കില്‍ കാരണങ്ങള്‍ സഹിതമുള്ള വിശദമായ വിധിന്യായം 15 ദിവസത്തിനകം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. കേസ് വിധി പറയാന്‍ മാറ്റിവച്ച് നാല് മാസമായിട്ടും വിധി പ്രസ്താവിച്ചില്ലെങ്കില്‍, കേസ് മറ്റൊരു ബെഞ്ചിന് വിട്ടുനല്‍കാന്‍ കക്ഷികള്‍ക്ക് ചീഫ് ജസ്റ്റീസിനോട് അപേക്ഷിക്കാമെന്നും സുപ്രീംകോടതി നിർദേശത്തിൽ പറയുന്നു.

Previous articleഗ​വ​ർ​ണർക്കൊപ്പം ഡി​ജി​പി നി​യ​മ​സ​ഭ​യി​ൽ: ഗുരുതര പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മെ​ന്ന് പ്ര​തി​പ​ക്ഷം
Next articleറൊമാനിയയിൽ റഷ്യൻ ഡ്രോൺ തകർന്നുവീണ് വൻ തീപിടുത്തം

Leave a Reply