Home അമേരിക്ക ഐഒസി പെൻസിൽവാനിയ ചാപ്റ്റർ കേരളാ ഇലെക്ഷൻ വിജയാഘോഷവും വാർഷിക ജനറൽ ബോഡി യോഗവും മെയ് 7ന്

ഐഒസി പെൻസിൽവാനിയ ചാപ്റ്റർ കേരളാ ഇലെക്ഷൻ വിജയാഘോഷവും വാർഷിക ജനറൽ ബോഡി യോഗവും മെയ് 7ന്

54
0

ഐഒസി (Indian Overseas Congress) പെൻസിൽവാനിയ ചാപ്റ്റർ, കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നേടിയ വിജയത്തിന്റെ ഭാഗമായി വിജയാഘോഷം സംഘടിപ്പിക്കുന്നു. മെയ് 7 വ്യാഴാഴ്ച വൈകിട്ട് 7:00 മണിക്ക് പമ്പാ കമ്മ്യൂണിറ്റി സെൻറ്ററിൽ (9726 Bustleton Ave, Philadelphia, PA 19115) വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുക. ഈ ചടങ്ങിനോടനുബന്ധിച്ച് വാർഷിക ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്. എല്ലാ അംഗങ്ങളും സന്നിഹിതരായി പരിപാടി വിജയകരമാക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാരവാഹികൾ:
ചെയർമാൻ സാബു സ്കറിയ, വൈസ് ചെയർമാൻമാർ ജോർജ് ഓലിക്കൽ, ജീമോൻ ജോർജ്, പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയൽ, വൈസ് പ്രസിഡന്റുമാർ അലക്സ്തോമസ്, കൊച്ചുമോൻ വയലത്ത്, രാജൻ കുര്യൻ, ജനറൽ സെക്രട്ടറി സുമോദ് ടി നെല്ലികാല, സെക്രട്ടറിമാർ എൽദോ വർഗീസ്, ഷാജി സാമുവൽ, ട്രഷറർ ഫിലിപ്പോസ് ചെറിയാൻ, ജോയിന്റ് ട്രഷറർ ഷാജി സുകുമാരൻ, ഐ.ടി കോഓർഡിനേറ്റർ സാജൻ വർഗീസ്, ഫണ്ട് റെയ്സിംഗ് ചെയർമാൻ ജെയിംസ് പീറ്റർ, പ്രോഗ്രാം കോഓർഡിനേറ്റർമാർ തോമസ്കുട്ടി വർഗീസ്, ഫെയ്ത്ത് എൽദോ, മെമ്പർഷിപ്പ് കോഓർഡിനേറ്റർ ജോൺ ചാക്കോ എന്നിവർ ഉൾപ്പെടെ കമ്മിറ്റി അംഗങ്ങൾ പ്രവർത്തിക്കുന്നു.

കമ്മിറ്റി അംഗങ്ങളായ ജോസ് കുന്നേൽ, വർഗീസ് ബേബി, ലോറൻസ് തോമസ്, ജൈസൺ വർഗീസ്, റിജി ജോർജ്, ജോൺ സാമുവൽ, തോമസ് ചാണ്ടി, ജിജോമോൻ ജോസഫ്, ജോബി ജോൺ, കോരാ ചെറിയാൻ, മാർഷൽ വർഗീസ്, ജോൺസൺ മാത്യു, ഗീവർഗീസ് ജോൺ, സ്റ്റാൻലി ജോർജ്, ബിമൽ ജോൺ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ഈ വിജയാഘോഷത്തിലും ജനറൽ ബോഡി യോഗത്തിലും പങ്കെടുക്കണമെന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.

Previous article‘അന്ന് എന്നെ ജയിപ്പിച്ചിരുന്നെങ്കിൽ നേമത്ത് BJP ജയിക്കില്ലായിരുന്നു’ ; കെ. മുരളീധരൻ
Next articleപുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 10ന് ; മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലി മുറുകുന്നു; ഹൈക്കമാന്റ് നിരീക്ഷകര്‍ ഇന്ന് കേരളത്തില്‍

Leave a Reply