Home ഇന്ത്യ ആറന്മുളയിൽ വീണാ ജോർജിനെ പിന്തള്ളി അബിൻ വർക്കി

ആറന്മുളയിൽ വീണാ ജോർജിനെ പിന്തള്ളി അബിൻ വർക്കി

83
0

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തള്ളി യുഡിഎഫിന്റെ അബിൻ വർക്കി. 8500ഓളം വോട്ടിന് അബിൻ വർക്കി മുന്നിലാണ്. 2016ല്‍ 7,646 വോട്ടിനും 2021ല്‍ 19,003 വോട്ടിനും വിജയിച്ച വീണ ഇത്തവണ പരാജയത്തിലേക്ക് പോകുന്ന കാഴ്‌ചയാണ് കാണുന്നത്. രണ്ട് മാസം മുമ്പ് കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ വീണാ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ വീണ ചികിത്സയിലായിരുന്നപ്പോള്‍ കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതിചേർക്കപ്പെട്ട ഒരാളുടെ വീടിനുനേരെ ബോംബെറിയുകയുമുണ്ടായി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ലവർ വീണാ ജോർജിനെ കാണാൻ പരിയാരം മെഡിക്കള്‍ കോളേജിലെത്തിയിരുന്നു.

Previous articleഏറ്റുമാനൂരില്‍ വി.എന്‍ വാസവനെ ഞെട്ടിച്ചു നാട്ടകം സുരേഷിന്റെ തേരോട്ടം.
Next articleഇടത് കോട്ടയായ വൈക്കത്ത് സി.പി.ഐയ്ക്കു വൻ തോല്‍വി. 1360 വോട്ടിന് യു.ഡി.എഫിന്റെ കെ. ബിനിമോനു മിന്നും വിജയം

Leave a Reply