തൃശൂര്‍ : തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനം. തൃശൂർ പൂരത്തിന്‍റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന എടത്താണ് സ്ഫോടനം ഉണ്ടായത്. നാല്‍പ്പതിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന പുരയിലാണ് അപകടം മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശ് ഉള്‍പ്പെടെയുളളവര്‍ ഉണ്ടെന്നാണ് വിവരം.
മരണം ആറ് ആയി
വെടിക്കെട്ട് അപകടത്തില്‍ മരണം ആറായി. തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്ന് പേർ കൂടി മരണത്തിന് കീഴടങ്ങിയതായി അധികൃതർ. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരം. പലരുടെയും ശരീര ഭാഗങ്ങള്‍ അറ്റ നിലയില്‍. സംഭവ സ്ഥലത്ത് തുടർ സ്‌ഫോടനങ്ങള്‍ നടക്കുന്നു. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നതായി അധികൃതർ. വെടിപ്പുരയ്‌ക്കുള്ളില്‍ നിരവധി പേർ കുടുങ്ങിക്കിടക്കുന്ന നിലയില്‍.
തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു
സംഭവ സ്ഥലത്ത് തുടർച്ചയായ പൊട്ടിത്തെറി. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമാണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് പുരയ്ക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികൾക്കാണ് അപകടത്തിൽപ്പെട്ടത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ വെടിക്കെട്ട് പുര പൂർണമായും തകർന്നു വീണു. കിലോമീറ്ററുകൾ ദൂരേക്ക് സ്ഫോടനത്തിൻ്റെ മുഴക്കം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.











