Home അമേരിക്ക കാന്‍ജ് മീഡിയ ആന്‍ഡ് പബ്ലിക്കേഷന്‍സ്

കാന്‍ജ് മീഡിയ ആന്‍ഡ് പബ്ലിക്കേഷന്‍സ്

71
0

ന്യൂ ജേഴ്സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകര്‍ന്നുകൊണ്ട് കാന്‍ജ് ഗോട്ട് ടാലന്റ് -KGT 2026 (KANJ Got Talent – KGT) അതിവിജയകരമായി സമാപിച്ചു. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ നിറവും നാടകീയതയും ഓര്‍മ്മിപ്പിക്കുന്ന ഈ കലാമേള, രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഏകദേശം 500ഓളം കുരുന്നുകള്‍ അവരുടെ പ്രതിഭ വേദിയിലെത്തിച്ചു.

മാര്‍ച്ച് 14-ന് സിഡര്‍ പ്രെപ് സ്‌കൂളില്‍ നടന്ന ആദ്യ ദിനം കഥാരചന, ചിത്രരചന, പബ്ലിക് സ്പീക്കിംഗ്, മോഹിനിയാട്ടം, നാടോടി നൃത്തം, വാദ്യോപകരണങ്ങള്‍ എന്നിവ അരങ്ങേറിയപ്പോള്‍, തുടര്‍ന്ന് മാര്‍ച്ച് 22-ന് നടന്ന രണ്ടാം ദിനത്തില്‍ ഭരതനാട്യം, ഗ്രൂപ്പ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ മ്യൂസിക്, ഇന്ത്യന്‍ മ്യൂസിക് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി.

Previous articleഈ വർഷം മൺസൂൺ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ; ‘എൽ നിനോ’ മുന്നറിയിപ്പില്‍ കർഷകർക്ക് ആശങ്ക
Next articleഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ഐക്യസംഗമമായി ന്യൂയോർക്കിൽ ഈദ് ആഘോഷം ; പ്രമുഖരുടെ സാന്നിധ്യം ശ്രദ്ധേയമായി

Leave a Reply