Home അമേരിക്ക എബി അലക്‌സും സാറാ പോത്തനും ടീം ഇൻ്റഗ്രിറ്റിയിലൂടെ ഫൊക്കാനാ നാഷണൽ യൂത്ത് കമ്മിറ്റിയിലേയ്ക്ക് മാറ്റുരയ്ക്കുന്നു

എബി അലക്‌സും സാറാ പോത്തനും ടീം ഇൻ്റഗ്രിറ്റിയിലൂടെ ഫൊക്കാനാ നാഷണൽ യൂത്ത് കമ്മിറ്റിയിലേയ്ക്ക് മാറ്റുരയ്ക്കുന്നു

120
0

ന്യൂയോർക്ക്: ഫൊക്കാന തിരഞ്ഞെടുപ്പിൽ ഫീലിപ്പോസ് ഫിലിപ്, സന്തോഷ് നായർ, ആൻ്റോ വർക്കി എന്നിവർ നേതൃത്വം നൽകുന്ന ടീം ഇന്റഗ്രിറ്റിലൂടെ യുവജന കാര്യ സമിതി അംഗങ്ങളായി ന്യൂയോർക്കിൽ നിന്ന് എബി അലകസും സാറാ പോത്തനും മത്സരിക്കുന്നു. ക്ലീൻ ഇമേജ് കാമ്പെയ്‌ൻ, ശക്തമായ കമ്മ്യൂണിറ്റി പിന്തുണ, സുതാര്യത, ഐക്യം, സേവനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥികളുടെ നിരയുള്ള ടീ ഇൻ്റഗ്രിറ്റിയാണ് തങ്ങൾക്ക് അനുയോജ്യമായ തട്ടകം എന്ന് എബി അലകസും സാറാ പോത്തനും വ്യക്തമാക്കി.

എബി അലക്സ്:

പഠന മികവും സസാമൂഹ്യ സേവന മനസ്കതയും വിദ്യാർത്ഥി നേതൃഗുണ സിദ്ധിയും കൊണ്ട് ശ്രദ്ധേയനാക്കുന്ന എബി അലക്സ്, ഫൊക്കാനയ്ക്ക്, ന്യൂയോർക്കിൽ നിന്നുള്ള യുവ വാഗ്ദാനമാണ്. മിഷിഗണിലെ ആൻ അർബറിലുള്ള മിഷിഗൺ സർവകലാശാലയിൽ ഫിനാൻസ് മേജർ പഠിക്കുകയാണ് എബി അലക്സ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും മികച്ച പൊതു സർവകലാശാലകളിൽ മിഷിഗൺ സർവകലാശാല ഉൾപ്പെടുന്നു. ശക്തമായ അക്കാദമിക് പ്രോഗ്രാമുകൾക്കും നേതൃത്വ വികസന അവസരങ്ങൾക്കും പേരുകേട്ട മിഷിഗൺ സർവകലാശാല, എബി യ്ക്ക് ലീഡർഷിപ് മേന്മകളിൽ പ്രാവീണ്യം നേടാൻ അനുയോജ്യമായ അന്തരീക്ഷം നൽകുന്നു. നോർത്ത് റോക്ക്‌ലാൻഡ് ഹൈസ്‌കൂളിൽ നിന്നാണ് എബി ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്, സ്കൂൾ കാലഘട്ടത്തിൽ, ഭാഷാ വൈദഗ്ധ്യവും ബൗദ്ധിക ജിജ്ഞാസയും പ്രകടിപ്പിച്ച എബി, 2015 ൽ, നോർത്ത് റോക്ക്‌ലാൻഡ് ഹൈസ്‌കൂൾ സ്പെല്ലിംഗ് ബീ മത്സരത്തിൽ വിജയിച്ചു, വാഷിംഗ്ടൺ സ്പെല്ലിംഗ് ബീ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ഈ നേട്ടം കാരണമായി.
വടക്കേ അമേരിക്കയിൽ നിന്നുള്ള സമർത്ഥരെ ഒരേ വേദിയിൽ അണിനിര ത്തിയ സാംസ്കാരിക- അക്കാദമിക ഒത്തുചേരലായ ഫൊക്കാന കാനഡ കൺവെൻഷനിൽ, എബി സ്പെല്ലിംഗ് ബീ ചാമ്പ്യനായി കിരീടം നേടി. എബിയുടെ ഈ വിജയം, അദ്ദേഹത്തിന്റെ ഭാഷാപരമായ കഴിവ്, സമർപ്പണം, അച്ചടക്കം, ആത്മവിശ്വാസം എന്നീ യുവ നേതൃ നിപുണതയെ ഹൈലൈറ്റ് ചെയ്യുന്നു.

കമ്മ്യൂണിറ്റി സർവീസ് രംഗത്ത് സജീവമായി ഇടപെടുന്നതിലൂടെയാണ് എബി അലക്സ്, ഫൊക്കാനാ പ്രവർത്തകരുടെ ശ്രദ്ധാ പാത്രമായത്. യുവജന പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്ന ഉത്സാഹി, സമൂഹത്തിന് ഉപകാരങ്ങൾ തിരികെ നൽകാനുള്ള ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന യുവാവ്, പുരോഗതിയ്ക്കുതകുന്ന കാഴ്ച്ചപ്പാടുകളുള്ള വ്യത്യസ്ഥനായവിദ്യാർത്ഥി, എന്നെല്ലാമാണ് എബിയെ മുതിർന്നവർ വിശേഷിപ്പിക്കുന്നത്. പുതിയ തലമുറയിലെ ചുമതലാ ബോധമുള്ള യുവ നേതാക്കളെയാണ് എബി അലക്സ് പ്രതിനിധീകരിക്കുന്നത്.

സാറാ പോത്തൻ :

ഫൊക്കാനാ കമ്മ്യൂണിറ്റിയിൽ ദീർഘകാലമായി അംഗമാണ് സാറാ പോത്തൻ. മലയാള സംസ്കാരവും പാരമ്പര്യങ്ങളും ആഘോഷിക്കുന്നതിനൊപ്പം, മനുഷ്യ സ്നേഹികളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ, ഫൊക്കാനാ എന്ന ഐക്യ വേദി വഹിക്കുന്ന പ്രഥമ സ്ഥാനമാണ്, സാറായെ ഫൊക്കാനയിൽ പ്രവർത്തിക്കുവാൻ കാരണമിട്ടത്. കുടുംബങ്ങൾക്ക് അർത്ഥവത്തായ സാമൂഹിക സമ്പർക്കാവസരങ്ങൽ പ്രദാനം ചെയ്യുകയും, യുവതലമുറകളെ അവരുടെ പൈതൃകവുമായി ബന്ധം നിലനിർത്താനും ഇടപഴകാനും സഹായിക്കുന്ന പരിപാടികൾ ആവിഷ്ക്കരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഫൊക്കാനാനുഭവങ്ങളാണ് സാറാ പോത്തനെ ഫൊക്കാനാക്കാരിയാകാൻ പ്രേരിപ്പിക്കുന്നത് എന്ന് അവർ പറഞ്ഞു. ഫൊക്കാനാ മുൻ ബിഒടി ചെയർ സജി എം. പോത്തന്റെ മകളാണ് സാറാ പോത്തൻ.

ഹഡ്‌സൺ വാലി മലയാളി അസോസിയേഷന്റെ സജീവ യുവ അംഗമായ സാറാ, അസോസിയേഷനിലെ വിവിധ സാംസ്കാരിക പരിപാടികളിൽ പങ്കെടുത്താണ് നേതൃ പരിശീലനം തിളക്കിയത്. വർഷങ്ങളായി ഭരതനാട്യം അഭ്യസിക്കുന്ന സാറ, സാംസ്കാരിക പൈതൃകവുമായി ആദരം പുലർത്തുകയും, അഭിമാനത്തോടെ ഭരതനാട്യ അരങ്ങേറ്റം പൂർത്തിയാക്കുകയും ചെയ്തു.
അവബോധം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്‌ക്കായി ഫണ്ട് സ്വരൂപിക്കുവാൻ സഹായിക്കുന്ന വിവിധ സംഘടനകൾക്കു വേണ്ടി, “5 -കെ- റൺ-വാക്ക്” പോലുള്ള ജീവകാരുണ്യ സംരംഭങ്ങളിലും, പ്രസംഗം, ഗാനം എന്നിവയുൾപ്പെടെ വിവിധ യുവജന കലായിനങ്ങളിലും സാറാ പോത്തൻ സജീവമായി പങ്കെടുത്തിട്ടുണ്ട്. വടക്കുകിഴക്കൻ അമേരിക്കൻ രൂപതാ മത്സരങ്ങളിൽ ഉൾപ്പെടെ നിരവധി അവാർഡുകൾ, വാഗ്മിത്ത മികവിലേയ്ക്ക് ചുവടുവയ്ക്കുന്ന സാറാ നേടിയിട്ടുണ്ട്.
ന്യൂയോർക്ക് മേഖലയിലെ ഫോക്കാന സ്പെല്ലിംഗ് ബീ ക്രമീകരിയ്ക്കുവാനും ഏകോപിപ്പിക്കാനും സാറ മുൻപന്തിയിൽ നിൽക്കുന്നു.
ജെപി മോർഗൻ ചേസിൽ ധനകാര്യ പ്രൊഫഷണൽ എന്ന ഔദ്യോഗിക പദവിയിൽ, ജോലി ചെയ്യുന്നതിനിടയിലാണ്, സാറ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടുന്നത്.

Previous articleയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്കാ ദിനാഘോഷം നടത്തി
Next articleശക്തമായ പടിഞ്ഞാറൻ കാറ്റ് ; അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

Leave a Reply