Home യൂറോപ്പ് ശക്തമായ പടിഞ്ഞാറൻ കാറ്റ് ; അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ പടിഞ്ഞാറൻ കാറ്റ് ; അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

103
0

അയര്‍ലണ്ടിലെ Clare, Kerry, Limerick, Galway, Mayo എന്നീ കൗണ്ടികളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇതെ തുടര്‍ന്ന് ഈ കൗണ്ടികളില്‍ ഇന്ന് (ചൊവ്വ) വൈകിട്ട് 5 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെ യെല്ലോ വിന്‍ഡ് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറ് നിന്നുമെത്തുന്ന ശക്തമായ കാറ്റ് ഇവിടങ്ങളില്‍ മരം കടപുഴകി വീഴുന്നതിനും, മരക്കൊമ്പുകള്‍ ഒടിഞ്ഞുവീഴുന്നതിനും കാരണമായേക്കാമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്രാ തടസ്സം, തീരപ്രദേശങ്ങളില്‍ തിരമാലകള്‍ ഉയരല്‍ എന്നിവയും ഉണ്ടായേക്കാമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.

Previous articleഎബി അലക്‌സും സാറാ പോത്തനും ടീം ഇൻ്റഗ്രിറ്റിയിലൂടെ ഫൊക്കാനാ നാഷണൽ യൂത്ത് കമ്മിറ്റിയിലേയ്ക്ക് മാറ്റുരയ്ക്കുന്നു
Next articleസിറോ മലബാർ സഭയുടെ നേതൃത്വത്തിൽ മാർച്ച്‌ 27 നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു

Leave a Reply