Home അമേരിക്ക യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്കാ ദിനാഘോഷം നടത്തി

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാതോലിക്കാ ദിനാഘോഷം നടത്തി

115
0

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മാര്‍ച്ച് 22-ാം തീയതി ഞായറാഴ്ച കാതോലിക്കാ ദിനം ആഘോഷിച്ചു. വലിയ നോമ്പിലെ 36-ാം ദിവസമാണ് ഇത് നടത്തുന്നത്. വിശുദ്ധ കുര്‍ബായ്ക്കുശേഷം നടന്ന യോഗത്തില്‍ അലീഷ ജോര്‍ജ് കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിച്ചു. സെക്രട്ടറി സെലിന്‍ ജാഗേശ്വര്‍ മലങ്കര സഭയോടും, പരിശുദ്ധ കാതോലിക്കാ സിംഹാസനത്തോടുമുള്ള കൂറും വിശ്വാസവും ഉറപ്പിക്കുന്ന പ്രമേയം അവതരിപ്പിച്ചു.

ട്രസ്റ്റി ടോമി തോമസ് കാതോലിക്കാ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും ഇടവകാംഗങ്ങള്‍ ഏറ്റുപറയുകയും ചെയ്തു. തുടര്‍ന്ന് കാതോലിക്കാ മംഗള ഗാനത്തോടും, ഇടവക വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി ചടങ്ങുകള്‍ പര്യവസാനിച്ചു.

ജെയിംസ് മാത്യു (പി.ആര്‍.ഒ)

Previous articleഹാരിസ് കൗണ്ടി, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അനുമതി നല്‍കുന്ന ടെക്‌സസ്സിലെ ആദ്യ കൗണ്ടി
Next articleഎബി അലക്‌സും സാറാ പോത്തനും ടീം ഇൻ്റഗ്രിറ്റിയിലൂടെ ഫൊക്കാനാ നാഷണൽ യൂത്ത് കമ്മിറ്റിയിലേയ്ക്ക് മാറ്റുരയ്ക്കുന്നു

Leave a Reply