ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോട്ടയം ജില്ലയില്‍ പ്രവേശിച്ച പുതുയുഗ യാത്ര രാവിലെ 11 മണിയോടെ ഏറ്റുമാനൂരില്‍ എത്തിച്ചേര്‍ന്നു. ജാഥാ ക്യപ്റ്റന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും അംഗങ്ങളെയും തുറന്ന വാഹനത്തില്‍ സമ്മേളന നഗരിയായ ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനത്തേക്ക് സ്വീകരിച്ചാനയിച്ചു. നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ സംഘത്തിന് സ്വീകരണം ഒരുക്കാന്‍ എത്തിയിരുന്നു. ജാഥാ ക്യാപ്റ്റൻ വി.ഡി.സതീശനെ എടുത്ത് ഉയര്‍ത്തിയാണ് അണികള്‍ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചത്.

Home ഇന്ത്യ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രക്ക് ഏറ്റുമാനൂരില്‍ ആവേശോജ്വല സീകരണം












