Home അമേരിക്ക ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്...

ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് വന്‍ വിജയം

106
0

ഡെലവെയര്‍ വാലി (പെന്‍സില്‍വേനിയ) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് . ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാല്‍ ശുദ്ധഹൃദയത്തില്‍ നിന്ന് കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്‌നേഹവും സമാധാനവും പിന്തുടരുക). കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെ ഭാഗമായി ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ റിംഗിള്‍ ബിജു, സ്റ്റെഫനി ബിജു, അകില സണ്ണി എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ വികാരി ഫാ. ടോജോ ബേബിയും ഇടവക കമ്മിറ്റിയും കോണ്‍ഫറന്‍സ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. പള്ളി സന്ദര്‍ശിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനൊപ്പം, ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായി ടീം അംഗങ്ങളുടെ സമര്‍പ്പണത്തെയും, സേവനത്തെയും പ്രശംസിച്ച ഫാ. ടോജോ ബേബി, എല്ലാ ദേവാലയ അംഗങ്ങളേയും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു അസിസ്റ്റന്റ് ട്രഷറര്‍ റിംഗിള്‍ ബിജു കോണ്‍ഫറന്‍സ് തീയതി, തീം, മുഖ്യ പ്രഭാഷകര്‍, സ്ഥലം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കു വെച്ചു. കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഫീസും സൈറ്റ് & സൗണ്ട് ഷോയെക്കുറിച്ചും റിംഗിള്‍ വിശദമായി സംസാരിച്ചു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ് ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍. സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ച് ഫിനാന്‍സ് കമ്മിറ്റി അംഗം സ്റ്റെഫനി ബിജു വിശദമായി സംസാരിച്ചു. റാഫിള്‍ മാനേജര്‍ അകില സണ്ണി ഈ വര്‍ഷത്തെ സുവനീറിനെക്കുറിച്ചും പങ്കെടുക്കുന്നവര്‍ക്ക് കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കാന്‍ വ്യക്തിഗത അല്ലെങ്കില്‍ ബിസിനസ്സ് പരസ്യങ്ങള്‍ നല്‍കാനുള്ള സാധ്യതകളെ കുറിച്ചും ഇടവക അംഗങ്ങളെ അറിയിച്ചു.

ടോജോ അച്ഛന്റെയും ദേവാലയ അംഗങ്ങളുടേയും ഊഷ്മളമായ സ്വാഗതത്തിനും കോണ്‍ഫറന്‍സ് കമ്മിറ്റിയെ ദേവാലയം സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയതിനും റിംഗിള്‍ ബിജു നന്ദി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി https://fycnead.org/ സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440

ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832

ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

വാര്‍ത്ത അയച്ചത് – ജിനേഷ് തമ്പി

ജിനേഷ് തമ്പി

Previous articleഡാലസ് വലിയപള്ളി ഒ.സി.വൈ.എം സിൽവർ ജൂബിലി പ്രോജക്റ്റ് ബ്ലെസ് ഹോം മുഖേന കേരളത്തിൽ കാരുണ്യത്തിന്റെ കൈത്താങ്ങ്
Next articleതിരുവനന്തപുരം മേയർ വി.വി. രാജേഷുമായി മുഖാമുഖം കെ.എച്ച്.എൻ.എയുടെ പ്രത്യേക ഓൺലൈൻ സംവാദം – ഫെബ്രുവരി 21 ന്‌

Leave a Reply