Home യൂറോപ്പ് അയർലണ്ടിൽ വീണ്ടും മഴയെത്തുന്നു ; എട്ട് കൗണ്ടികളിൽ പ്രളയ മുന്നറിയിപ്പ്

അയർലണ്ടിൽ വീണ്ടും മഴയെത്തുന്നു ; എട്ട് കൗണ്ടികളിൽ പ്രളയ മുന്നറിയിപ്പ്

60
0

ഏതാനും മണിക്കൂറുകളുടെ ഇടവേളക്ക് ശേഷം അയർലണ്ടിൽ വീണ്ടും മഴ മുന്നറിയിപ്പ്. Carlow, Kilkenny, Wexford, Cork, Waterford എന്നീ കൗണ്ടികളിലാണ് തിങ്കളാഴ്ച പകൽ 1 മണി മുതൽ ചൊവ്വാഴ്ച രാവിലെ 9 മണി വരെ യെല്ലോ റെയിൻ വാണിങ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിലം നനഞ്ഞു കിടക്കുന്നതിനാൽ വീണ്ടും മഴ പെയ്യുന്നത് ഈ പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിനും, നദികളിൽ ജലനിരപ്പ് ഉയരാനും കാരണമാകും. യാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുക. ഇതിന് പുറമെ Dublin, Louth, Wicklow എന്നീ കൗണ്ടികളിൽ തിങ്കളാഴ്ച വൈകിട്ട് 9 മണി മുതൽ ചൊവ്വാഴ്ച പകൽ 1 മണി വരെ മറ്റൊരു യെല്ലോ റെയിൻ വാണിങ്ങും നിലവിൽ വരും. ഇവിടങ്ങളിലും പ്രാദേശിക വെള്ളപ്പൊക്കത്തിനും, നദികളിൽ ജലനിരപ്പ് ഉയരാനും സാധ്യത നിലനിൽക്കുന്നു.

നോർത്തേൺ അയർലണ്ടിൽ ഐസ് വാണിങ്

കടുത്ത തണുപ്പിനെ തുടർന്ന് ഐസ് രൂപപ്പെടാനുള്ള സാധ്യതയെ തുടർന്ന് നോർത്തേൺ അയർലണ്ടിലെ
Antrim, Armagh, Down, Fermanagh, Tyrone, Derry കൗണ്ടികളിൽ ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7 മണി മുതൽ തിങ്കൾ രാവിലെ 9 മണി വരെ യുകെ കാലാവസ്ഥാ വകുപ്പ് യെല്ലോ ഐസ് വാണിങ് നൽകിയിട്ടുണ്ട്. ഡ്രൈവർമാർ സൂക്ഷിക്കുക.

Previous articleകേന്ദ്ര ബജറ്റ് ; കേരളത്തിന്റെ അവഗണനയ്‌ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ
Next articleകേരളത്തെ തഴഞ്ഞ് കേന്ദ്ര ബജറ്റ് ; വിദേശ യാത്രയ്ക്ക് നികുതി കുറയ്ക്കുന്നത് അടക്കം പ്രവാസികൾക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ ആശ്വാസം

Leave a Reply