സ്റ്റോക്ക് ഓണ്‍ ട്രെന്റ് : എസ്എംഎയുടെ വാര്‍ഷിക ജനറല്‍ ബോഡിയും ഈസ്റ്റര്‍ വിഷു പരിപാടിയും ഏപ്രില്‍ 29ന് സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് വിന്‍സെന്റ് കുര്യാക്കോസ് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി റോയ് ഫ്രാന്‍സിസ് സ്വാഗതവും 2022-2023 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ ഷിമ്മി വിനു വാര്‍ഷിക കണക്ക് അവതരിപ്പിച്ച് പാസ്സാക്കിയതോടെ വൈസ് പ്രസിഡന്റ് ജിജോ ജോസഫ് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചതോടെ പൊതുസമ്മേളനത്തിന് തിരശീല വീണു. തുടന്ന് വരണാധികാരിയായി പ്രസിഡന്റ് വിന്‍സെന്റ് കുര്യാക്കോസ് തിരഞ്ഞെടുപ്പിലേക്ക്. നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ആഘോഷ രാവിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ബ്രാഡ്‌വെല്‍ എഡ്യൂക്കേഷന്‍ സെന്ററും പരിസരവും സെക്യൂരിറ്റി ഗാര്‍ഡ്‌സിന്റെ നിയന്ത്രണത്തിലായി.
എസ്എംഎയുടെ ഡാന്‍സ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് /ഫ്യൂഷന്‍ ഡാന്‍സുകളും, കാണികള്‍ക്ക് ആവേശം പകര്‍ന്നു. ടാനിയ ക്രിസ്റ്റിയും ടീമും അവതരിപ്പിച്ച തീം ഡാന്‍സ് കാണികളെ പരിപാടിയുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു. പിന്നണി ഗായിക ഡെല്‍സി നൈനാനും, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം വില്യം ഐസക്കും, അവതരിപ്പിച്ച സ്വരരാഗം 2023 മ്യൂസിക്കല്‍ നൈറ്റും അതോടൊപ്പം അസോസിയേഷന്‍ അംഗങ്ങളും ചുവടുവെച്ചപ്പോള്‍ ബ്രോഡ്വെല്‍ ഹാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവ നഗരിയായി മാറി. വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു. യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ സ്റ്റാഫ്ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍-വിഷു 2023 ആഘോഷങ്ങള്‍ രാത്രി പത്തരയോടെ സമാപിച്ചു.
2023-2024വര്‍ഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവര്‍.. പ്രസിഡന്റ് റോയി ഫ്രാന്‍സീസ്, ജനറല്‍ സെക്രട്ടറി ബേസില്‍ ജോയി, ട്രഷറര്‍ ബെന്നി പാലാട്ടി എന്നിവര്‍ക്കൊപ്പം വൈസ് പ്രസിഡന്റുമാരായി ജേക്കബ് വര്‍ഗീസ്, രാജലക്ഷ്മി രാജന്‍ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി വിനു ഹോര്‍മിസ്, ലീന ഫെനീഷ് എന്നിവരും തിരഞ്ഞെടുക്കപ്പട്ടു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് കൃപ കൃഷ്ണ, നാന്‍സി സിബി, എബിന്‍ ബേബി, അജി മംഗലത്ത്, ആന്റണി സെബാസ്റ്റ്യന്‍, തോമസ് പോള്‍, ജോബിന്‍സ് മേമന, സിറില്‍ മാഞ്ഞൂരാന്‍, ജോബി ജോസ് എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എക്‌സ് ഒഫീഷ്യയോ അംഗമായി മുന്‍ പ്രസിഡന്റ് വിന്‍സെന്റ് കുര്യക്കോസും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.













