Home ഗൾഫ് സാരഥി കുവൈത്ത് 24-ാം വാര്‍ഷികത്തിനും രജതജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി

സാരഥി കുവൈത്ത് 24-ാം വാര്‍ഷികത്തിനും രജതജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി

276
0

കുവൈത്ത്‌സിറ്റി : സാരഥി കുവൈത്ത് 24-ാം വാര്‍ഷികത്തിനും രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനും തുടക്കം കുറിച്ചു. മംഗഫിലെ മെമ്മറീസ് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ്‌ ബിജു ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയന്‍ സദാശിവന്‍ സ്വാഗതം അര്‍പ്പിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു ‘സാരഥീയം 2023’ പരിപാടിയെക്കുറിച്ചു വിശദീകരിച്ചു. സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച്‌ സംഘടനയുടെ 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ആഘോഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രസിഡണ്ട് അജി കെ ആര്‍ പറഞ്ഞു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സാംസ്കാരികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1999 ലാണ് സാരഥി കുവൈറ്റ് സ്ഥാപിതമായത്.

Previous articleകലയുടെ വിസ്മയങ്ങളുമായി ‘ഭാരത് ഉത്സവ്’ നാളെ
Next articleസ്റ്റാഫ്ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍-വിഷു 2023 ആഘോഷങ്ങള്‍ സമാപിച്ചു

Leave a Reply